
ഞാനും പൃഥ്വിയും ഓരേ പ്രായക്കാര്‍ ….അതെങ്ങനെ ശരിയാകും…? അമ്മ വേഷത്തെ പറ്റി വെളിപ്പെടുത്തി ലെന
മികച്ച വേഷങ്ങളിലൂടെ മികച്ച അഭിനയം കാഴ്ചവച്ച മയാള സിനിമയില്‍ സിനിമയില്‍ തിളങ്ങിയ താരമാണ് ലെന. ചെയ്ത എല്ലാ കഥാപാത്രങ്ങളിലും തന്റേതായ മികവും പുലര്‍ത്താന്‍ ലെന ശ്രമിക്കാറുണ്ട് എന്നാല്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ തന്നെ ഏറെ ആശങ്കപ്പെടുത്തിയത് ‘എന്ന് നിന്റെ മൊയ്തീന്’ എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ അമ്മ വേഷമായിരുന്നുവെന്ന് പറയുകയാണ് ലെന.
എന്ന് നിന്റെ മെയ്തീനിലെ പാത്തുമ്മ എന്ന കഥാപാത്രം ലെനയുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലെന്നായിരുന്ന .ചിത്രത്തില്‍ പൃഥ്വിരാജിന്റെ അമ്മ വേഷം മികച്ച രീതിയില്‍ ലെന കൈകാര്യം ചെയ്തു.പാത്തുമ്മ എന്ന പൃഥ്വിയുടെ അമ്മ വേഷത്തെ പറ്റി സംവിധായകന് വിമല്‍ എന്നോട് നേരിട്ട് വന്ന് പറയുകയായിരുന്നു. പൃഥ്വിയുടെ അമ്മ വേഷമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു. അതെങ്ങനെ ശരിയാകും . ഞാനും പൃഥ്വിയും ഓരേ പ്രായക്കാരാണ്. ഇതെന്താ ഞാന്‍ ഇയാളുടെ അമ്മയായി അഭിനയിക്കുന്നതെന്ന് ചോദിച്ചു.
അല്ല ത് നിങ്ങള്‍ ചെയ്യേണ്ട കഥാപാത്രമാണ്. ഇത് നിങ്ങള്‍ ചെയ്താലെ ശരിയാവുകയുള്ളുവെന്ന് വിമല്‍ വാശി പിടിക്കുകയായിരുന്നു. അപ്പോള്‍ ഓട്ടോമാറ്റിക്കിലി നമ്മള് ആലോചിക്കുമല്ലോ ? പൃഥ്വിയുടെ അമ്മയായി താന്‍ എത്തുന്നത് ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റണ്ടേ ? അത് ആദ്യം എനിക്കുള്‍ക്കൊള്ളാന്‍ പറ്റണോല്ലോ?’ – ലെന പറഞ്ഞു