‘വാത്സല്യം ‘ പോലെയുള്ള ചിത്രം ഒരുങ്ങുന്നു : മമ്മൂട്ടിയും ശോഭനയും ഒന്നിക്കുന്നു , സംവിധാനം പൃഥ്വിരാജ്.

0

 

 

 

ഇനി മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നു. അത് മാസ് ആക്ഷൻ ചിത്രമല്ല. കുടുംബ പ്രേക്ഷർക്കായുള്ള ചിത്രമായിരിക്കുമെന്ന് നടൻ ഉറപ്പു നൽകി. ലൂസിഫർ തരംഗം വിടുന്നില്ല കേരളക്കരയിൽ. ഇങ്ങനെ ഒരു മലയാള ചിത്രം മുൻപ് ഉണ്ടായിട്ടില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.ലൂസിഫറിന് ശേഷം നടന്റെ അടുത്ത ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രമായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

 

 

 

 

ഏറെക്കാലമായി മലയാളത്തില്‍ നിന്ന് മാറിനില്‍ക്കുന്ന നല്ല കുടുംബകഥയുടെ തിരിച്ചുവരവായിരിക്കും ഈ സിനിമ. ശോഭന ഈ സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുമെന്നും സൂചനകളുണ്ട്.

 

 

 

m

 

 

കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിന്‍റെയും സ്നേഹ-ദ്വേഷത്തിന്‍റെയും കഥ പറയുന്ന ചിത്രത്തില്‍ ഒരു വലിയ കുടുംബത്തിന്‍റെ നാഥനായി മമ്മൂട്ടി പ്രത്യക്ഷപ്പെടുമെന്നാണ് അറിയുന്നത്. മികച്ച ഗാനങ്ങളും ചിത്രത്തിലുണ്ടാകും.

 

 

 

 

‘ലൂസിഫര്‍’ ഒരിക്കലും കുടുംബപ്രേക്ഷകരെ ലക്‍ഷ്യമാക്കി ഒരുക്കിയ സിനിമയല്ല.അത് മോഹൻ ലാൽ ആരാധകർക്കുള്ള ചിത്രമെന്ന് നടൻ പറഞ്ഞിരുന്നു. ലോക റെക്കോർഡുകൾ കീഴ്പെടുത്തിയാണ് ലൂസിഫർ കേരളക്കരയിൽ മുന്നേറുന്നത്.

You might also like