പ്രിത്വിരാജിനൊപ്പം അഭിനയിക്കുമ്പോൾ ശരിക്കും താൻ ആഘോഷിച്ചു. മറ്റ് നടന്മാരെ പോലെയല്ല പൃഥ്വിരാജ്- മീര ജാസ്മിൻ.

ഒരുകാലത്ത് സിനിമാ പ്രേക്ഷകരുടെ മനസ്സിൽ തിളങ്ങി നിന്ന മീര ജാസ്മിൻ. ഒട്ടുമിക്ക ഹിറ്റ് മേക്കർ സംവിധായകരുടെ കൂടെയും

0

ഒരുകാലത്ത് സിനിമാ പ്രേക്ഷകരുടെ മനസ്സിൽ തിളങ്ങി നിന്ന മീര ജാസ്മിൻ. ഒട്ടുമിക്ക ഹിറ്റ് മേക്കർ സംവിധായകരുടെ കൂടെയും, പ്രമുഖരായ താരങ്ങളുടെ കൂടെയും തിളങ്ങി. ഒരുകാലത്തെ മലയാളത്തിലെ മുൻ നിര നായികമാരിലൊരാളായിതന്റെ സ്ഥാനം ഉറപ്പാക്കിയ നടി നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്തു പക്ഷെ ഇപ്പോൾ സിനിമയിൽ സജീവമല്ല.


മീര ജാസ്മിൻ, ഭാവന, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ ജയസൂര്യ എന്നീ താരങ്ങൾ ഒരേപോലെ തിളങ്ങിയ സിനിമയാണ് സ്വപ്നക്കൂട്. ഒരുപാട് വിമർശനങ്ങൾക്ക് വിധേയമായ ഒരു താരമാണ് പൃഥ്വിരാജ്.പക്ഷെ തന്റെ നിലപാടിൽ എന്നും ഉറച്ച് നിന്നിട്ടുള്ള താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് മുൻ നിരനായികയായിരുന്ന മീര ജാസ്മിൻ പറഞ്ഞവാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.


താരത്തിന്റെ വാക്കുകൾ; പൃഥ്വിരാജിന് ഒപ്പം സ്വപ്‍നകൂട്, ചക്രം സിനിമകളിൽ അഭിനയിക്കുമ്പോൾ താൻ ശരിക്കും ആഘോഷിച്ചു. മറ്റ് നടന്മാരെ പോലെയല്ല പ്രിത്വിരാജ് ഒരു വിധ കള്ളത്തരമില്ലാത്ത ആളാണ് പൃഥ്വിരാജ്. പുറമെ ഒന്നു അഭിനയിച്ചിട്ട് പുറകിൽ നിന്നും വേറെയൊന്നു അഭിനയിക്കുന്ന രീതി പണ്ടേ പൃഥ്വിരാജിന് ഇല്ല. അദ്ദേഹത്തിന്റെ ആറ്റിട്യൂട് എനിക്ക് വളരെ ഇഷ്ടമാണ്. പൃഥ്വിയെ പറ്റി ഓർക്കുമ്പോൾ ശരിക്കും അഭിമാനമാണ്. താരം പറഞ്ഞു.

 

You might also like