
മലയാള സിനിമയുടെ പുതിയ മുഖം ; പ്രിത്വിരാജിന്റെ 9.
മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് ഉയർത്തുകയെന്നത് തന്റെ ആജന്മാഭിലാഷമായി പ്രഖ്യാപിച്ച ആളാണ് പൃഥ്വിരാജ്. കുറച്ചുവർഷങ്ങളായി അദ്ദേഹം അതിനായുള്ള നിരന്തര പരിശ്രമങ്ങളിലാണ്. ഇപ്പൊൾ ആ പരിശ്രമങ്ങലേക്ക് ഉത്തരം കിട്ടിയിരിക്കുകയാണ്. പരീക്ഷണ ചിത്രങ്ങളിലൂടെ കാഴ്ചകാര്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കാന്‍ താരം എപ്പോഴും ശ്രമിക്കാറുണ്ട്. പൃഥ്വിയുടെതായി മുന്‍പ് പുറത്തിറങ്ങിയ വ്യത്യസ്ത തരം സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് നയന്‍.
സിനിമയുടെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തവണയും ഒരു പരീക്ഷണ ചിത്രവുമായിട്ടാണ് പൃഥ്വി എത്തിയിരിക്കുന്നതെന്ന് അറിയുന്നു. മലയാളത്തില്‍ അപൂര്‍വ്വമായി കണ്ടിട്ടുളള ഗണത്തില്‍പ്പെടുന്ന സിനിമയാണ് 9. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായിട്ടാണ് സിനിമ എടുത്തിരിക്കുന്നത്. ഇത്തരം സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാമെന്നാണ് പ്രതികരണങ്ങള്‍ വരുന്നത്. അതേസമയം ഒരു സാധാരണ പ്രേക്ഷകന് ചിത്രം ഇഷ്ടമാകുമെന്ന കാര്യത്തില്‍ സംശയമാണെന്നും അഭിപ്രായങ്ങള്‍ വരുന്നു.
‘ഈ ലോകത്തിനുമപ്പുറം’ എന്നാണ് സിനിമയുടെ ടാഗ്ലൈൻ ഉണ്ടായിരുന്നത് . അതു കൊണ്ടൊക്കെ തന്നെ സിനിമ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ കാത്തിരുന്നത് .ഒൻപത് ദിവസങ്ങൾക്കിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ പറയുന്നത്. ഹൊറർ, സൈക്കളോജിക്കൽ, ത്രില്ലർ, സയൻസ് ഫിക്ഷൻ എന്നീ തലങ്ങളിലെല്ലാം നയൻ പ്രേക്ഷകർക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ ഉറപ്പ്. വിഎഫ്എക്സിനു കൂടുതൽ പ്രാധാന്യം നല്കുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചേർസും ചേർന്നാണ് സിനിമയുടെ നിർമാണം. ചിത്രം സംവിധാനം ചെയ്യുന്നത് കമലിന്റെ മകൻ ജെനുസ് മൊഹമ്മദ് ആണ്. ദുൽക്കർ നായകനായി എത്തിയ 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നയൻ.പൃഥ്വിക്കൊപ്പം ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാമിഖ, മംമ്ത മോഹൻദാസ് എന്നിവരാണ് നായികമാർ. പ്രകാശ് രാജ്, ടോണി ലൂക്ക് ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങൾ. ഹിമാചൽ പ്രദേശ് പ്രധാന ലൊക്കേഷനാകുന്നു.
സിനിമയുടെ തിരക്കഥയും ജെനുസ് തന്നെ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. സംഗീതം ഷാൻ റഹ്മാൻ. എഡിറ്റർ ഷമീർ മുഹഹമ്മദ്. ആർട് ഗോകുൽ ദാസ്. പശ്ചാത്തലസംഗീതം ശേഖർ മേനോൻ. കോസ്റ്റ്യൂം സമീറ സനീഷ്.