9ന് ശേഷം 15 കോടി ബഡ്ജറ്റില്‍ മാസ്സ് എന്റെര്‍റ്റൈനെര്‍ നിര്‍മിക്കാന്‍ പൃഥ്വിരാജ് .

0

 

മലയാള സിനിമക്ക് ‘9’ എന്ന ചിത്രത്തിലൂടെ മാറ്റത്തിന്റെ പുതിയ മുഖം നല്‍കിയിരിക്കുകയാണ് നടന്‍ പൃഥിരാജ്. ഒരു പരീക്ഷണ ചിത്രമായിട്ടെന്നോണം ഇറങ്ങിയ 9ന് മികച്ച പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം കിട്ടി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് പൃഥിരാജ്.

 

 

 

 

 

മലയാളികളുടെ പ്രിയതാരം കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്ന “ബ്രദര്‍സ് ഡേ” എന്ന് പേരിട്ടിരിക്കുന്ന മാസ് എന്‍ര്‍ടെയ്‌നര്‍ നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. നീണ്ട ഇടവേളക്ക് ശേഷം പൃഥി അഭിനയിക്കാന്‍ പോകുന്ന ഫണ്‍ ഫിലിം കൂടിയായിരിക്കും ഈ ചിത്രം.

 

 

 

 

 

ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ഒരു മാസ് എന്റര്‍ടെയ്നറാണ് തന്റെ അടുത്ത സിനിമയെന്നാണ് താരം ഒരഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു. കോമഡിയും പാട്ടും നൃത്തവും എല്ലാം നിറഞ്ഞ ഒരു കമ്പ്‌ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയിരിക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം നിര്‍മിക്കുന്നത് പൃഥിവിരാജ് പ്രൊഡക്ഷന്‌സും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ ഏകദേശം 15 കോടിയില്‍ പരം ഉണ്ടാക്കും.

 

 

 

 

 

ചിത്രത്തിലെ മറ്റു താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയുടെ സെറ്റിലാണ് പൃഥ്വിയുളളത്. സിനിമയുടെ ഷൂട്ടിംഗ് ജോര്‍ദ്ദാനില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു, അമല പോള്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് ആടുജീവിതത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

 

 

 

 

You might also like