പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

0

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസെന്‍സ്. ക്രിസ്മസ് റിലീസായെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. റിലീസിനെത്തും മുമ്പേ ചിത്രത്തിലെ ലൊക്കേഷന്‍ സ്റ്റില്ലുകളും പോസ്റ്ററുകളും ട്രെയ്‌ലറും ഗാനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നയണിന് ശേഷം പൃഥ്വിരാജ് വീണ്ടും നിര്‍മ്മാതാവും നായകനുമായ ചിത്രം കൂടിയായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്. സച്ചിയുടെ രചനയിലാണ് ചിത്രം ഒരുക്കിയത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജ് സുകുമാരന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയിരിക്കുന്നത്. 2019 ഡിസംബര്‍ റിലീസായെത്തിയ മലയാളം ചിത്രങ്ങളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ഏക ചിത്രം കൂടിയാണ് ഡ്രൈവിംഗ് ലൈസെന്‍സ്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ 20 ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തു വിട്ടിരിക്കുന്നത്.

കേരളത്തില്‍ 19 കോടി 40 ലക്ഷം രൂപ കളക്ഷന്‍ നേടിയ ഈ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ നിന്ന് നേടിയെടുത്തത് 85 ലക്ഷം രൂപയാണ്. ആറ് കോടി 40 ലക്ഷം രൂപയാണ് ഓവര്‍സീസ് മാര്‍ക്കറ്റില്‍ നിന്ന് ഈ ചിത്രം നേടിയ കളക്ഷന്‍. 27 കോടി രൂപയ്ക്കു മുകളിലാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ്. 30 കോടിക്ക് മുകളിലും ചിത്രം കളക്ഷന്‍ നേടുമെന്ന് ഉറപ്പിക്കാം. ഇതോടെ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കേരളാ ഗ്രോസ് കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിലും ഡ്രൈവിംഗ് ലൈസെന്‍സ് ഇടം പിടിച്ചു. ലൂസിഫര്‍, മധുര രാജ, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ലവ് ആക്ഷന്‍ ഡ്രാമ, എന്നിവ കഴിഞ്ഞ് അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ഡ്രൈവിംഗ് ലൈസെന്‍സ്. കുമ്പളങ്ങി നൈറ്റ്‌സ്, ഇട്ടിമാണി മേഡ് ഇന്‍ ചൈന, മാമാങ്കം, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ ആറ് മുതല്‍ ഒന്‍പതു വരെ സ്ഥാനങ്ങളിലാണ്.

You might also like