പൃഥ്വിരാജിന്റെ മാസ് കഥാപാത്രം സോളമന്‍ ജോസഫ് : ‘വർഗ്ഗം’ റീമേക് വരുന്നു ?!!

0

 

Image result for prithviraj vargam movie

 

 

 

 

നടന്‍ പൃഥ്വിരാജിന്റെ ‘സോളമന്‍ ജോസഫ് ‘ എന്ന കഥാപത്രത്തെ ആരും മറക്കില്ല. പൃഥ്വിരാജിന്റെ ഡെപ്ത്തുള്ള കഥാപത്രങ്ങളിൽ ഏഴ് ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു വർഗ്ഗത്തിലെ ‘സോളമന്‍ ജോസഫ് ‘ .എം പദ്മകുമാര്‍ സംവിധാനം ചെയ്ത് 2006 ലായിരുന്നു വര്‍ഗം തിയറ്ററുകളിലേക്ക് എത്തുന്നത്. പൃഥ്വിരാജിനൊപ്പം രേണുക മേനോന്‍, വിജയരാഘവന്‍, ദേവന്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

 

 

 

 

 

 

 

 

നടൻ ഇപ്പോൾ പുതിയ റിലീസ് ആയ നയൻ എന്ന ചിത്രത്തിൻറെ പ്രൊമോഷൻ തിരക്കിലാണ്. അതിനൊപ്പം തന്നെ തന്റെ ആദ്യ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലുസിഫെറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലും വ്യാപൃതനാണ് പൃഥ്വിരാജ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു മുരളി ഗോപി രചന നിർവഹിച്ച ഈ ചിത്രം ഈ വർഷം മാർച്ചിൽ റിലീസ് ചെയ്യും. ലുസിഫെർ ജനങ്ങൾ സ്വീകരിച്ചാൽ മാത്രമേ താൻ വീണ്ടുമൊരു ചിത്രം കൂടി ഒരുക്കുകയുള്ളൂ എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ താൻ അഭിനയിച്ച ഏതെങ്കിലും ചിത്രങ്ങൾ വീണ്ടും ഒരുക്കാൻ ആഗ്രഹം ഉണ്ടോ എന്നുള്ള ചോദ്യത്തിന് അദ്ദേഹം മനസ്സു തുറന്നു മറുപടി പറഞ്ഞിരിക്കുകയാണ്.

 

 

 

 

 

 

 

Image result for prithviraj vargam movie

 

 

 

 

സോളമന്‍ ജോസഫ് എന്ന പോലീസുകാരനായിട്ടായിരുന്നു പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. പൃഥ്വിയുടെ തുടക്ക കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന കഥാപാത്രമായിരുന്നു ഇത്. മോഹന്‍ലാല്‍ ചിത്രം ദേവാസുരത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടായിരുന്നു വര്‍ഗം നിര്‍മ്മിച്ചത്. ഇപ്പോഴിതാ വര്‍ഗം സംവിധാനം ചെയ്യണമെന്ന ആഗ്രഹം താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

 

 

 

 

 

 

 

 

താൻ ആദ്യമായി സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിറ്റി ഓഫ് ഗോഡ് ആണെന്നും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. ഏതായാലും ജെനൂസ് മുഹമ്മദ്‌ ഒരുക്കിയ നയൻ എന്ന പൃഥ്വിരാജ് ചിത്രം കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ. വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചതും പൃഥ്വിരാജ് തന്നെയാണ്.

You might also like