
‘ലൂസിഫര്‍ ഒരു കൊമേഴ്സ്യല്‍ മാസ്സ് എന്റെര്‍ടെയ്നര്‍’ – സംവിധായകൻ പ്രിത്വിരാജ്.
ഒടിയന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫർ’. സ്റ്റീഫൻ നെടുംപള്ളി എന്ന കഥാപാത്രവുമായി മോഹൻലാൽ എത്തുമ്പോൾ ചിത്രം സംവിധാനം ചെയ്യുന്നത് യുവനടൻ പൃഥ്വിരാജ് എന്നാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടു . ലൂസിഫറിനെപ്പറ്റിയുള്ള പ്രതീക്ഷ തൂറന്ന് പറഞ്ഞ് സംവിധായകന് പൃഥ്വിരാജ്. ചിത്രം ഒരു കെമേഴ്സല് മാസ് എന്റര്‍ടെയ്നറായിരിക്കുമെന്ന വ്യക്തമായ സൂചന പൃഥ്വി പങ്കുവെച്ചു. സ്റ്റീഫന്‍ നെടുമ്പെള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള സ്റ്റില്‍സുകള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മോഹന്‍ലാലിന്റെ ഷെഡ്യൂളിന് ശേഷം പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റും ആരാധക ശ്രദ്ധനേടിയിരുന്നു. സംവിധാനം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്തവര്‍ പോലുമുണ്ട്, എന്നാല്‍ കഴിഞ്ഞ 16വര്‍ഷത്തില്‍ ലഭിക്കാത്ത അനുഭവപാഠവം തനിക്ക് ഈ ആറ് മാസങ്ങള്‍ കൊണ്ട് ലഭിച്ചു. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് മോഹന്‍ലാലിന് നന്ദിയും അറിയിക്കുന്നുണ്ട് പൃഥ്വി.സ്റ്റീഫൻ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിക്കുക. കലാഭവൻ ഷാജോൺ മോഹൻലാലിന്റെ സഹായിയായി എത്തുന്നു.
വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. മാർച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും.മുരളി ഗോപിയുടേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. സുജിത്ത് വാസുദേവ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്.