
‘ലൂസിഫറി’ൽ ഈ സീൻ ഏറ്റവും പ്രിയപ്പെട്ടതെന്ന് പൃഥ്വി
മോഹൻലാൽ ഫാൻസ് ഒന്നടങ്കം കാത്തിരിക്കുകയാണ് ലൂസിഫറിന്റെ റിലീസ്. മാർച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് നടനെന്നതിലുപരി സംവിധാന രംഗത്തേക്ക് കാലെടുത്ത് വച്ച സിനിമകൂടിയാണ് ലൂസിഫർ. ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിയുടെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്.
First day of shoot. And this still remains one of my favourite scenes from #Lucifer 😊
Posted by Prithviraj Sukumaran on Sunday, March 17, 2019
ലൂസിഫറിന്റെതായി പൃഥ്വി പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയില്‍ തനിക്ക് എറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന് ഇതായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലൂസിഫര്‍ ഷൂട്ടിംഗിന്റെ ആദ്യ ദിവസം എടുത്ത ചിത്രം കൂടിയായിരുന്നു ഇത്.അതേസമയം അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമയുടെ സെന്‍സര്‍ നടപടികള്‍ ഇന്ന് നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വൃക്തമാക്കിയിരുന്നു. ദുബായില്‍ വെച്ചാണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നടത്തുന്നത്.
മലയാളം,തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി 1500നടുത്ത് തിയ്യേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് എത്തുന്നു. മാര്‍ച്ച് 28നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തുന്നത്. ടൊവീനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരൻ, വിവേക് ഒബ്റോയ്, കലാഭവന്‍ ഷാജോണ്‍, സംവിധായകൻ ഫാസില്‍, നന്ദു, ജോൺ വിജയ്, നൈല ഉഷ, ബാല, ആദിൽ ഇബ്രാഹിം തുടങ്ങി നീണ്ട താരനിരതന്നെ ചിത്രത്തിലുണ്ട്. വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ് ഒരുക്കിയിരിക്കുന്നത്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് ചിത്രത്തിൽ വില്ലന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ് നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ദീപക് ദേവാണ്.