
എൻജിനീയറിംഗ് പഠിച്ച പൃഥ്വിരാജിന് സിനിമയെ വെറുതെ വിട്ടൂടെ : പൃഥ്വിരാജിനെ ട്രോളി രശ്മി നായർ.
ശബരിമല വിഷത്തിൽ തന്റെ നിലപാട് വെളിപ്പെടുത്തിയ നടൻ പൃഥ്വിരാജിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം നടക്കുകയാണ്. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുറന്ന നിലപാടിൽ നടിയുടെ കൂടെയെന്ന് പ്രഖ്യാപിച്ച പൃഥ്വിരാജിനെ എല്ലാവരും ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ നേരെ വിപരീതമായാണ് സംഭവിച്ചത്. ‘ശബരിമല ദർശനത്തിനുപോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അഭിപ്രായം പറയാം.
അതല്ലാതെ വെറുതേ കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ ഒന്നേ പറയാനുള്ളൂ, സ്ത്രീകൾക്ക് പോകാൻ വേറെ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.’ എന്നായിരുന്നു പൃഥ്വിരാജ് ചോദിച്ചത്. ഇതിനെതിരെതലങ്ങും വിലങ്ങും കമന്റ് വരുകയാണ്. ഇപ്പോൾ ഇതാ നടനെ കളിയാക്കി രശ്മി നായർ രംഗത്ത് എത്തിയിരിക്കുമായാണ്. എൻജിനീയറിംഗ് പഠിച്ച പൃഥ്വിരാജിന് ചെയ്യാൻ ഇന്നാട്ടിൽ എന്തെല്ലാം പണികൾ ഉണ്ട്.. സിനിമയെ വെറുതെ വിട്ടൂടെ എന്നാണ് രശ്മി നായർ ചോദിക്കുന്നത്.
ഈ അഭിപ്രായത്തെയാണ് രശ്മി അതേ നാണയത്തിൽ മറുപടിയായി കൊടുത്തിരിക്കുന്നത്.
സ്ത്രീകള്‍ക്ക് പോകാന്‍ എത്രയോ ക്ഷേത്രങ്ങള്‍ ഉണ്ട് ശബരിമലയെ വെറുതെ വിട്ടുകൂടെ എന്ന് പ്രിത്വിരാജ്.എന്‍ജിനീയറിംഗ് പഠിച്ച…
Posted by Resmi R Nair on Friday, February 15, 2019
രശ്മിയുടെ വാക്കുകൾ –
“എൻജിനീയറിംഗ് പഠിച്ച പൃഥ്വിരാജിന് ചെയ്യാൻ ഇന്നാട്ടിൽ എന്തെല്ലാം പണികൾ ഉണ്ട്.. സിനിമയെ വെറുതെ വിട്ടൂടെ എന്ന് ആരേലും ചോദിച്ചാ ഈ മൊതല് എന്ത് മറുപടി പറയുമോ ആവോ..”
ഇത്തരത്തിൽ അത്യന്തം പരിഹാസ രൂപേണയാണ് പൃഥ്വിരാജിനെതിരെ രശ്മി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ഈ സ്റ്റാറ്റസ് കണ്ട് ആരാധകർ പൊങ്കാല ഇടുന്നത് ഭയന്നാണോ എന്തോ ഈ പോസ്റ്റിലെ കമ്മന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ് രശ്മി. എന്നാൽ ഒരുപാട് ട്രോളുകൾ കളിയാക്കലുകൾ രശ്മിക്ക് എതിരെ ആരാധകർ ഇറക്കുന്നുണ്ട്. എന്നാൽ തനിക്ക് ഇതൊന്നും പുത്തരിയല്ല എന്ന മട്ടിലാണ് സ്ത്രീ ശബ്ദം എന്ന് സ്വയം വിശ്വസിക്കുന്ന പ്രമുഖ രശ്മി നായർ.