പാതിരാത്രിയിൽ ഭാര്യയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പൃഥ്വിരാജ് കേട്ടത് !!!

0

 

 

 

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരമാണ് പൃഥ്വിരാജ്.ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ ഈ താരം ഫേസ്ബുക്കിൽ പങ്കുവെക്കാറുണ്ട്. പൃഥ്വി മാത്രമല്ല ഭാര്യയും ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ട്വിറ്ററില്‍ പൃഥ്വി പങ്കുവെച്ച പുതിയ കുറിപ്പാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ചാ വിഷയം.ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ച പുതിയ കുറിപ്പാണ് ആരാധകർക്കിടയിലെ പുതിയ വിശേഷം. പാതിരാത്രി ഒരു റഷ്യൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കഥ പങ്കുവെച്ചിരിക്കുകയാണ് താരം.

 

 

 

 

 

 

ഒരു ഹോട്ടലിൽ ചെന്നപ്പോൾ തനിക്കുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. സംഭവം കേരളത്തിലൊന്നുമല്ല, റഷ്യയിലാണ്. ‘കൂടെ’ എന്ന ചിത്രത്തെക്കുറിച്ചാണ് ആരാധകൻ അപ്പോൾ പൃഥ്വിയോട് സംസാരിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു:

 

 

 

 

“പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനപ്രയത്‌നത്തിനു ശേഷം, നടന്ന് ഞങ്ങൾ റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തുന്നു. അവിടെ എത്തുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്, ഞാനും ഭാര്യയും കൂടെയുടെ ആരാധകരാണ്. അയാള്‍ എങ്ങനെയാണ് കൂടെ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷേ, അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു”.

 

 

 

 

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അഞ്ജലി മേനോന്‍ ഒരുക്കിയ ചിത്രം, ഫഹദുമായുള്ള വിവാഹശേഷമുള്ള നാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് നസ്രിയ അഭിനയത്തിലേക്ക് മടങ്ങി വന്ന ചിത്രം, എന്നിങ്ങനെ ധാരാളം പ്രത്യേകതകള്‍ ഉണ്ടായിരുന്ന ചിത്രം കൂടിയാണ് കൂടെ.

You might also like