
‘കൂടെ അഭിനയിച്ച താരങ്ങള്‍ മരിക്കുന്നു’ : പ്രിയയുടെ മറുപടി ഇതാണ്……
തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത നടിയാണ് പ്രിയ ആനന്ദ്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നെ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളില്‍ അഭിനയിച്ചതിന് ശേഷമാണ് ഈ താരം മലയാളത്തിലേക്കെത്തിയത്. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെയായിരുന്നു പ്രിയയുടെ അരങ്ങേറ്റം. പിന്നീട് താരത്തെ തേടിയെത്തിയിരുന്നത് നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയാണ്.
ട്വിറ്ററിലൂടെയായിരുന്നു താരത്തിനെതിരേയുള്ള വിമര്‍ശനം. പ്രിയ തന്റെ കൂടെ അഭിനയിക്കുന്ന സഹതാരങ്ങള്‍ക്ക് ലക്ഷണക്കേടാണെന്നാണ് വിമർശകന്റെ കണ്ടെത്തല്‍. ഇതിനയാള്‍ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങള്‍ നടി ശ്രീദേവിയും ജെ.കെ റിതീഷുമാണ്. ഈ രണ്ടു താരങ്ങളും പ്രിയയ്ക്കൊപ്പം രണ്ടു ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലിഷിലും റിതിഷ് എല്‍.കെ.ജിയിലും വേഷമിട്ടിരുന്നു. അവരാരും തന്നെ ഇന്ന് ജീവനോടെയില്ല. പ്രിയയുടെ കൂടെ ആരെല്ലാം അഭിനയിക്കുന്നോ അവരെല്ലാം മരിച്ചു പോകുന്നു.. പ്രിയ തന്റെ സഹതാരങ്ങള്‍ക്ക് ലക്ഷണക്കേടാണോ എന്നായിരുന്നു ട്വീറ്റ് ..
എന്നാല്‍ താരം ഇതിന് മറുപടിയുമായി രംഗത്തെത്തി. സാധാരണ ഇത്തരം ആള്‍ക്കാര്‍ക്ക് താന്‍ മറുപടി നല്‍കാറില്ലെന്നും പക്ഷെ ഇത് തീര്‍ത്തും മോശമായിപ്പോയെന്നും പ്രിയ വ്യക്തമാക്കി. തുടര്‍ന്ന് വിമര്ശകന് ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു.