ഗ്ലാമറസായി പ്രിയ വാര്യര്‍ , പുറകെ വിമർശനവും …!

0

ഒരു ഒറ്റ പാട്ട് മതി ജീവിതം മാറി മറയാന്‍. അങ്ങനെ ഭാഗ്യം വന്ന നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. പ്രിയയെ കുറിച്ച് പറയാന്‍ കൂടുതല്‍ വിശേഷണങ്ങളൊന്നും വേണ്ട. ഒന്ന് കണ്ണിറുക്കി കാണിച്ചതോടെ ലോകം മുഴുവന്‍ അറിയുന്ന നിലവാരത്തിലേക്കായിരുന്നു പ്രിയ എത്തിയത്.

 

 

 

സമൂഹമാധ്യമങ്ങളില്‍ പ്രിയയുടെ പുതിയ ചിത്രങ്ങള്‍ തരംഗമാകുന്നു. മെറൂണ്‍ നിറമുള്ള ഒരു വെല്‍വറ്റ് ഗൗണില്‍ ഗ്ലാമറസ് ആയാണ് പ്രിയ എത്തുന്നത്. പുതിയ ചിത്രങ്ങൾ വൈറൽ ആകുന്നതിന്റെ കൂടെ പ്രിയക്ക് ഏറെ വിമർശനങ്ങളും ട്രോളും ലഭിക്കുന്നുണ്ട്. നടി ഗ്ലാമർ വേഷത്തിലെത്തുന്നതാണ് ട്രോളന്മാരുടെ ആശയം.

 

 

 

 

പ്രിയ വാര്യര്‍ ആദ്യ ബോളീവുഡ് ചിത്രത്തിന്റെ ഒരുക്കത്തില്‍. 70 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം. പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്. ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാണ് പ്രിയ എത്തുന്നത് എന്നാണ് വിവരം.

 

 

 

 

പ്രിയയുടെ തന്നെ ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ത്ഥ് ആണ് ശ്രീദേവി ബംഗ്ലാവിന്റെയും ഛായാഗ്രഹണം. എന്നാല്‍, ചിത്രത്തില്‍ വളരെ കുറച്ച് മലയാളികളുടെ സാന്നിദ്ധ്യം മാത്രമാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രമുഖതാരം തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത് എന്നാണ് സൂചനകള്‍ സിനിമയിലെ മറ്റ് നടീനടന്മാരെക്കുറിച്ചൊന്നും അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.

 

 

 

 

പ്രിയ പ്രശസ്തയായത് വെറുമൊരു യൂണിഫോമിലൂടെയായിരുന്നു എങ്കില്‍ ഇപ്പോള്‍ അതൊക്കെ മാറി. അതീവ ഗ്ലാമറസായിട്ടാണ് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് പ്രിയ. ലോകത്തിലെ തന്നെ പലരുടെയും റെക്കോര്‍ഡുകളായിരുന്നു പ്രിയ തകര്‍ത്തത്. നിലവില്‍ 5.4 മില്യണ്‍ ആളുകളാണ് നടിയെ പിന്തുടരുന്നത്. ഇതിലൂടെ പ്രമോഷന്‍ മാത്രമല്ലാതെ പരസ്യ വരുമാനവും പ്രിയയെ തേടിയെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

 

You might also like