പ്രിയ വാര്യർക്ക് സമയമില്ല … കോളേജിൽ നിന്നും പുറത്ത് ..?!!

0

Image result for priya warrier

 

ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകമെങ്ങും തരംഗമായ താരമാണ് പ്രിയ വാര്യര്‍ എന്ന മലയാളി പെണ്‍കുട്ടി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനരംഗമാണ് സിനിമ പുറത്തിറങ്ങും മുന്‍പ് പ്രിയയെ വൈറലാക്കിയത്. ഹിന്ദിയിലെ ശ്രീദേവി ബംഗ്ലാവ് ആണ് പ്രിയയുടെ അടുത്ത ചിത്രം.

 

 

ബോളിവുഡിൽ പ്രിയയുടെ ആദ്യചിത്രമാണ് ഇത്. ഇത് സംബന്ധിച്ച് ചില വിവാദങ്ങൾ ഉണ്ടെങ്കിലും മികച്ച രീതിയിൽ തന്നെ ചിത്രം പുറത്തു വരുമെന്ന് പ്രിയ വാര്യർ പറയുന്നു. രണ്ടാമത്തെ ട്രയിലറിനു ശേഷം മികച്ച പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നും പ്രിയ പറയുന്നു. അതേസമയം, അഭിനയവും പഠനവും ഒപ്പം കൊണ്ടു പോകാൻ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടെന്നും പ്രിയ പറഞ്ഞു. താൻ ഇപ്പോൾ കൊമേഴ്സിൽ മൂന്നാംവർഷ ബിരുദം ചെയ്യുകയാണെന്നും പഠനം പൂർത്തിയായാൽ സിനിമയിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും പ്രിയ വ്യക്തമാക്കി.

 

 

 

“കോളേജിൽ എനിക്ക് യാതൊരു വിധത്തിലുമുള്ള ഗ്രേസ് മാർക്കുകൾ ലഭിക്കുന്നില്ല. ഹാജരിനുള്ള മാർക്കും ലഭിക്കാറില്ല. കോളേജിലെ വിവിധ പരിപാടികൾക്ക് പങ്കെടുക്കുന്നവർക്ക് മാത്രമാണ് ഗ്രേസ് മാർക്ക് ലഭിക്കുന്നത്” – പ്രിയ പറഞ്ഞു.

 

 

അതേസമയം, വൈറലായ വീഡിയോ ക്ലിപ്പിലെ നായകൻ റോഷൻ അബ്ദുൾ റഹൂഫിനൊപ്പം നിൽക്കുന്ന ഒരു ചിത്രം കഴിഞ്ഞദിവസം പ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. റോഷനൊപ്പം മറ്റൊരു സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് ചർച്ചകൾ നടക്കുന്നുണ്ടെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നുമായിരുന്നു പ്രിയയുടെ പ്രതികരണം.

 

 

You might also like