പ്രിയ വാര്യർ ശ്രീദേവിയുടെ പ്രേതമാകുന്നു.

0

ഒരൊറ്റ കണ്ണിറുക്കലൂടെ ലോകസിനിമയിലെ തന്നെ ശ്രദ്ധേയയായി തീർന്ന പ്രീയ വാര്യർ ഒരു ഹിന്ദി ചിത്രത്തിൽ നായികയാകുന്നു എന്ന് പുതിയ റിപ്പോർട്ട്. പ്രശാന്ത് മാമ്പുള്ളിയാണ് പ്രിയ വാര്യരുടെ ബോളിവുഡ് തുടക്ക ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. സദൃശ്യവാക്യം 24:29 എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ പേര് “ശ്രീദേവി ബംഗ്ലാവ്”, ഹൊറർ – ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിലൂടെയാണ് പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം. അതും ബോളിവുഡിലെ തന്നെ ശ്രദ്ധേയയായ താരത്തിൻ്റെ അവസരമാണ് പ്രിയയെ തേടിയെത്തിയത്.

 

 

 

ചിത്രത്തിൽ ശ്രീദേവി എന്ന ചലച്ചിത്രതാരത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്. എന്നാൽ ഒമർ ലുലു സംവിധാനം നിർവഹിക്കുന്ന ഒരു അഡാർ ലൗ എന്ന ചിത്രം ഇനിയും പൂർത്തിയായിട്ടില്ല താരത്തിൻ്റെ നിസഹകരണം മൂലമാണ് ഷൂട്ടിംങ്ങ് മുടങ്ങിയിരിക്കുന്നത് എന്ന് പാപ്പരാസികൾ പറയുന്നു. നേരത്തെ പ്രിയ അഭിനയിച്ച മഞ്ചിൻ്റെ പരസ്യം കമ്പനി പിൻവലിച്ചിരുന്നത് പ്രിയയുടെ അഭിനയം മോശമായതിനെ തുടർന്നാണെന്ന് പാപ്പരാസികൾ പറഞ്ഞിരുന്നു.

 

 

 

 

 

തുടർന്ന് പ്രിയ അഭിനയിച്ച പരസ്യങ്ങൾ ട്രോളന്മാരുടെ ഇരയായിരുന്നു. പ്രിയയുടെ കണ്ണിറുക്കൽ ശ്രദ്ധനേടിയതിനെ തുടർന്ന് അഡാർ ലൗവിൻ്റെ തിരക്കഥ തന്നെ അവർക്കായി മാറ്റിയെഴുതുകയായിരുന്നു. ഈ വർഷം ആദ്യം ചിത്രീകരണം തുടങ്ങിയ ഒരു അഡാർ ലൗ പൂർത്തികരിച്ച് തീയറ്ററിൽ എത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

 

 

You might also like