ഇന്ത്യക്കാർ ഏറ്റവുമധികം സെർച്ച് ചെയ്‌ത പേരുകളിൽ സണ്ണി ലിയോണിനു ശേഷം പ്രിയ വാര്യർ !!

0

 

 

ഓളാ പുരികമുയർത്തി ഒരു കണ്ണടച്ചു ചിരിച്ചപ്പോഴുണ്ടല്ലോ.. ന്റെ സാറേ…’ ഒരൊറ്റ നിമിഷം മതി ജീവിതം മാറാൻ എന്ന് പറഞ്ഞാൽ‌ പ്രിയ എന്ന തൃശൂർക്കാരി അതു തിരുത്തും; കൃത്യമായി പറഞ്ഞാൽ 30 സെക്കൻഡിന്റെ ഒരൊറ്റ ഷോട്ട് മതിയെന്ന്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലെ മാണിക്യ മലരായ…. എന്ന ഗാനത്തിലെ ഒറ്റ സീൻ കൊണ്ട് സമൂഹമാധ്യമങ്ങളിൽ സെൻസേഷൻ ആയ പേരാണ് പ്രിയ വാര്യർ. എന്നാൽ ഇപ്പോൾ നടിക്ക് ഇപ്പോൾ ഡിസ്‌ലൈകികളുടെ കൂമ്പാരമാണ്. നടിയെ സ്‌ക്രീനിൽ കണ്ടാൽ ഡിസ് ലൈക്ക് ബട്ടന്റെ അവസ്ഥ അധോഗതിയെന്ന് തന്നെ പറയാം.

 

 

 

 

എന്നാൽ ഇപ്പോൾ നടി പിന്നെയും മലയാളികളെ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. യാഹൂ പുറത്തുവിട്ട കണക്കനുസരിച്ച് 2018ൽ ഏറ്റവുമധികം ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവുമധികം പേർ സെർച്ച് നടത്തിയ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ മലയാളിയായ പ്രിയ വാര്യർ അഞ്ചാം സ്ഥാനത്ത്. സണ്ണി ലിയോൺ തന്നെയാണ് തുടർച്ചയായി ലിസ്റ്റിൽ ഒന്നാമത്. ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെയും ടീസറിലൂടെയുമാണ് പുരികം വളച്ച് കണ്ണിറുക്കി പ്രിയ വാര്യർ ജനകോടികളുടെ മനസ്സിൽ ഇടം പിടിച്ചത്. പ്രിയങ്ക ചോപ്ര, സൽമാൻ ഖാൻ, രാഹുൽ ഗാന്ധി എന്നിവരെയെല്ലാം പിന്തള്ളിയാണ് പ്രിയ വാര്യർ അഞ്ചാം സ്ഥാനത്ത് എത്തിയത്.

 

 

 

 

യാഹൂ തന്നെ പുറത്തുവിട്ട 2018ൽ ഏറ്റവുമധികം സെർച്ച് ചെയ്‌ത വുമൺ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് പ്രിയ വാര്യർ. സണ്ണി ലിയോൺ, ശ്രീദേവി എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ. പ്രിയങ്ക ചോപ്രയും, കത്രീന കൈഫും സോനം കപൂറുമെല്ലാം പ്രിയ വാര്യർക്കും കീഴെയാണ്.

 

 

 

 

ഇന്‍സ്റ്റാഗ്രാമില്‍ ആയിരുന്നു പ്രിയ ശരിക്കും റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി പ്രിയ. ഇതോടെ ആഗോള തലത്തില്‍ തന്നെ പ്രിയ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു നടിയുടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകരും.

You might also like