
‘എന്നെ ആക്രമിച്ചവര്‍ ഞാനൊരു പെണ്കുട്ടിയാണെന്നോ എനിക്ക് പത്തൊന്‍പതു വയസേ ഉള്ളൂവെന്നോ ഓര്‍ത്തില്ല’- പ്രിയ വാര്യര്‍.
ഒരൊറ്റ കണ്ണിറുക്കലിലൂടെ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ഒടുക്കം ട്രോളുകളില്‍ നിറയുകയും ചെയ്ത താരമാണ് പ്രിയാ വാര്യര്‍. നടിയുടെ ആദ്യ സിനിമയായ ആഡാര്‍ ലവ് പുറത്തിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ചിത്രത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി നല്‍കാനുള്ള കാത്തിരിപ്പിലാണ് താരം.
സോഷ്യല്‍ മീഡിയ തന്നെയാണ് തന്റെ പ്രശസ്തിയുടെ കാരണമെന്ന് പ്രിയ പറയുന്നു. എന്നാല്‍ തനിക്കെതിരെ നല്ല വിമര്ശനങ്ങങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ ഒരു മടിയുമില്ലെന്ന് പ്രിയാ വാര്യര്‍ പറയുന്നു. എന്നാല്‍ വ്യക്തിവിരോധം തീര്‍ക്കാനെന്ന മട്ടില്‍ ചില ആക്രമണങ്ങളുമുണ്ടായി. അങ്ങനെ ആക്രമിച്ചവര്‍ ഞാനൊരു പെണ്കുട്ടിയാണെന്നോ എനിക്കു പത്തൊന്‍പതു വയസ്സ് പ്രായമേ ഉള്ളൂവെന്നോ ഓര്‍ത്തില്ലെന്നും താരം പറയുന്നു.
പ്രിയയുടെ വാക്കുകളിലേക്ക്…..
”നടിയാകണം. സിനിമയില്‍ വരണം എന്നു തന്നെയായിരുന്നു ആഗ്രഹം. നേരിട്ടു നായികയാകണം എന്ന അതിമോഹം ഇല്ലാത്തതുകൊണ്ടാണു ചെറിയ വേഷങ്ങളിലൂടെ മുഖം കാണിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് അഡാര്‍ ലൗവിന്റെ ഓഡിഷനില്‍ പങ്കെടുത്തത്. പിന്നെയെല്ലാം അപ്രതീക്ഷിതമായിരുന്നു. സോഷ്യല്‍ മീഡിയ തന്നെയാണ് പ്രശസ്തിയുടെ കാരണം. എന്നാല്‍ സിനിമയിലൂടെ പ്രൂവ് ചെയ്യണം എന്നാണ് ആഗ്രഹം.
വലിയ വിമര്‍ശനങ്ങളും ട്രോളുകളുമെല്ലാം എനിക്കെതിരെ ഉണ്ടായി. നല്ല വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ എനിക്കു മടിയില്ല. എന്നാല്‍ വ്യക്തിവിരോധം തീര്‍ക്കാനെന്ന മട്ടില്‍ ചില ആക്രമണങ്ങളുമുണ്ടായി. അങ്ങനെ ആക്രമിച്ചവര്‍ ഞാനൊരു പെണ്കുട്ടിയാണെന്നോ എനിക്കു പത്തൊന്‍പതു വയസ്സ് പ്രായമേ ഉള്ളൂവെന്നോ ഓര്‍ത്തില്ല. അത് ചിലപ്പോഴൊക്കെ വേദനിപ്പിച്ചു. ഞാന്‍ അഭ്യര്‍ഥിക്കുന്നത് സിനിമയില്‍ ജോലിചെയ്യാനും കഴിവു തെളിയിക്കാനും അവസരം തരൂ എന്നാണ്. അതിനുശേഷം പ്രകടനം വിലയിരുത്തി വിമര്‍ശിക്കൂ…”- പ്രിയ പറയുന്നു.