’41 ദിവസം ശുദ്ധിയോടെയിരിക്കാന്‍ സ്ത്രീകള്‍ക്കാകില്ല’ : ശബരിമല യുവതീ പ്രവേശം അര്‍ത്ഥ ശൂന്യമെന്ന് പ്രിയ വാര്യര്‍

0

Image result for priya warrier

 

 

 

ശബരിമലയിലെ ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണെന്നും യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും നടി പ്രിയാ പി വാര്യര്‍. ശബരിമലയില്‍ പോകണമെങ്കില്‍ ഒരു വിശ്വാസിയ്ക്ക് 41 ദിവസം വ്രതമെടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും പ്രിയ പറഞ്ഞു. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ പ്രതികരണത്തിലാണ് പ്രിയ വാര്യരുടെ വാക്കുകള്‍. തുല്ല്യതയുടെ പ്രശ്‌നമാണെങ്കില്‍ ഇതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടെന്നും പ്രിയ വാര്യര്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നടന്‍ പൃഥ്വിരാജും സമാനമായ നിലപാട് പറഞ്ഞിരുന്നു.

 

 

 

 

Image result for priya warrier

 

 

 

 

ശബരിമലയിലേത് വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരങ്ങളാണ്. വ്രതമെടുത്ത് വേണം ശബരിമലയില്‍ പോകാന്‍. ഒരു സ്ത്രീക്ക് 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ കഴിയില്ലെന്നും പ്രിയ അഭിപ്രായപ്പെടുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാ വാര്യര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

 

 

 

 

Image result for priya warrier

 

 

 

ശബരിമല വിഷയത്തില്‍ നടന്‍ പൃഥ്വിരാജും നിലപാട് വ്യക്തമാക്കിയിരുന്നു.നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ടെന്നും ശബരിമലയെ വെറുതെവിട്ടുകൂടെയെന്നുമായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ശബരിമല ദര്‍ശനത്തിനുപോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ അതിന്റെ പേരില്‍ എന്തിനാണ് കുറേ പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് പൃഥ്വിരാജ് ചോദിച്ചു.

 

 

 

 

Image result for priya warrier

 

 

 

പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെടുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

 

 

 

 

You might also like