ഗ്ലാമറസായി പ്രിയാ വാര്യര്‍; ബോളിവുഡ് ചിത്രം “ശ്രീദേവി ബംഗ്ലാവ്” ട്രെയിലര്‍ കാണാം.

0

ഒരു ഒറ്റ പാട്ട് മതി ജീവിതം മാറി മറയാന്‍. അങ്ങനെ ഭാഗ്യം വന്ന നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. പ്രിയയെ കുറിച്ച് പറയാന്‍ കൂടുതല്‍ വിശേഷണങ്ങളൊന്നും വേണ്ട. ഒന്ന് കണ്ണിറുക്കി കാണിച്ചതോടെ ലോകം മുഴുവന്‍ അറിയുന്ന നിലവാരത്തിലേക്കായിരുന്നു പ്രിയ എത്തിയത്.

പ്രിയ വാര്യരുടെ ആദ്യ ബോളീവുഡ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 70 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന “ശ്രീദേവി ബംഗ്ലാവ്” എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം. പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്. ചിത്രത്തില്‍ അതീവ ഗ്ലാമര്‍ വേഷത്തിലാണ് പ്രിയ എത്തുന്നത്. ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ ഡിസ്‌ലൈക്ക് പ്രവാഹവും മോശം കമ്മന്റ്റ്സ് വന്നു തുടങ്ങി.

പ്രിയയുടെ തന്നെ ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ത്ഥ് ആണ് ശ്രീദേവി ബംഗ്ലാവിന്റെയും ഛായാഗ്രഹണം. എന്നാല്‍, ചിത്രത്തില്‍ വളരെ കുറച്ച് മലയാളികളുടെ സാന്നിദ്ധ്യം മാത്രമാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രമുഖതാരം തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത് എന്നാണ് സൂചനകള്‍ സിനിമയിലെ മറ്റ് നടീനടന്മാരെക്കുറിച്ചൊന്നും അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.

പ്രിയ പ്രശസ്തയായത് വെറുമൊരു യൂണിഫോമിലൂടെയായിരുന്നു എങ്കില്‍ ഇപ്പോള്‍ അതൊക്കെ മാറി. അതീവ ഗ്ലാമറസായിട്ടാണ് ശ്രീദേവി ബംഗ്ലാവിൽ പ്രിയ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് പ്രിയ. ലോകത്തിലെ തന്നെ പലരുടെയും റെക്കോര്‍ഡുകളായിരുന്നു പ്രിയ തകര്‍ത്തത്. നിലവില്‍ 5.4 മില്യണ്‍ ആളുകളാണ് നടിയെ പിന്തുടരുന്നത്. ഇതിലൂടെ പ്രമോഷന്‍ മാത്രമല്ലാതെ പരസ്യ വരുമാനവും പ്രിയയെ തേടിയെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

You might also like