നീരജ് മാധവ് വിളിച്ചപ്പോഴേ ആവേശമായിരുന്നു!!! പ്രിയ വാര്യർ പറയുന്നു…..

0

 

 

 

മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ രാമായണക്കാറ്റേയെന്ന ഗാനത്തിന്റെ പുനരാവിഷ്‌ക്കരണവുമായി പ്രിയ വാര്യരും നീരജ് മാധവനും എത്തുന്നുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എം ജി ശ്രീകുമാറും ചിത്രയും ആലപിച്ച ഗാനത്തിന് ഇന്നും ഗാനമേളകളില്‍ വന്‍ഡിമാന്‍ഡാണ്.

 

 

ഈ ഗാനരംഗത്തിലെ മോഹന്‍ലാലിന്റെ നൃത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1991 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗാനരംഗത്തിന്റെ റീമിക്‌സുമായിഎത്തുന്നത് നീരജ് മാധവും പ്രിയ പ്രകാശ് വാര്യരാണ്. രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന “ക” സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ചുവട് വെച്ചത്.

 

 

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അഭിമന്യുവിലെരാമായണകാറ്റേ എന്ന ഗാനത്തിന് ഈണം പകര്‍ന്നത് രവീന്ദ്രനാണ്. ഗാനരചന നിര്‍വഹിച്ചത് കൈതപ്രം. എം.ജി. ശ്രീകുമാറും ചിത്രയുമാണ് ഗാനം ആലപിച്ചത്.

 

 

ഈ ഗാനരംഗത്ത് നൃത്തം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രിയ വാര്യര്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് പ്രിയ വാര്യര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. നീരജ് മാധവ് വിളിച്ചപ്പോള്‍ത്തന്നെ താന്‍ എക്‌സൈറ്റഡായിരുന്നുവെന്ന് താരം പറയുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധികയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരം കൂടിയാണിത്.

 

 

 

ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ചിരുന്നുവെങ്കിലും എവിടെയും പെര്‍ഫോം ചെയ്തിരുന്നില്ല. ചെയ്യാന്‍ പറ്റുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് താന്‍ നീരജിനോയ് യെസ് പറഞ്ഞത്. പുലര്‍ച്ചെ വരെ റിഹ്‌ഴേസലുണ്ടായിരുന്നു. മനഹോരമായ അനുഭവമായിരുന്നു അതെന്നും പ്രിയ വാര്യര്‍ പറയുന്നു.

You might also like