
നിറങ്ങളില്‍ നീരാടി പ്രിയാ വാര്യർ; ഹോളി ആഘോഷം തകര്‍ത്തു; വീഡിയോ
ഹോളി ഉത്തരേന്ത്യക്കാരുടെ ആഘോഷമാണെങ്കിലും ഇപ്പോള്‍ മലയാളികളും അതേറ്റെടുത്തു തുടങ്ങി. നിറങ്ങളിൽ നീരാടി, കോളേജുകളിലും നഗരങ്ങളിലുമൊക്കെ ചെറുപ്പക്കാർ ഹോളിയുടെ ആവേശവും സന്തോഷവും പങ്കിടുന്നു.വെള്ളിത്തിരയിലെ താരങ്ങളും ഹോളി ആഘോഷത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ബോളിവുഡ് താരങ്ങൾ ഹോളിയെ ജോളിയായി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും നമ്മൾ കാണാറുള്ളതാണല്ലോ.
https://www.instagram.com/p/BvREuqlnRjV/?utm_source=ig_embed
ഇപ്പോഴിതാ ഒരു അഡാർ ലൗവിലൂടെ മലയാളികളുടെ മനം കവർന്ന്, ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്ന പ്രിയ വാര്യറും ആഘോഷപൂർവ്വം ഹോളി കൊണ്ടാടിയതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.വര്‍ണ്ണങ്ങളുടെ നിറമായ ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു മലയാളികളുടെ പ്രിയര്താരം പ്രിയ പ്രകാശും.
https://www.instagram.com/p/BvQ_STbnYF5/?utm_source=ig_embed
ഒറ്റ കണ്ണിറുക്കലിലൂടെ ആരാധക ഹൃദയം കവർന്ന പ്രിയ ഇപ്പോൾ ബോളിവുഡിൽ ചുവടുവയ്ക്കുകയാണ്.‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന പ്രിയ ഹോളി ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവച്ചത്.ഇതിനോടകം ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.