
ഇത് ഒമർ ലുലുവിനു ,നൂറിനുമുള്ള മുന്നറിയിപ്പ് ? പൊട്ടിത്തെറിച്ച് പ്രിയ വാര്യര്‍ !!
ഒറ്റരാത്രികൊണ്ട് ലോകം മുഴുവൻ അറിയപ്പെട്ട നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. മാണിക്യ മലരായ പൂവി.. എന്ന ഗാനം കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്ന നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതമായ നടി റിലീസിന് മുൻപേ എല്ലാവരുടെയും താരമായി കഴിഞ്ഞിരുന്നു. താരത്തിന്റെ കണ്ണിറുക്കലായിരുന്നു ഈ ഗാനത്തിന്രെ പ്രധാന ഹൈലൈറ്റ്.താരങ്ങളും സിനിമാപ്രവര്‍ത്തകരുമൊക്കെ ഈ കണ്ണിറുക്കല്‍ അനുകരിച്ചിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനും മുന്‍പ് തന്നെ പ്രിയ താരമായി മാറുകയായിരുന്നു.
ഗാനം സൂപ്പര്‍ഹിറ്റായതിന് പിന്നാലെയാണ് സിനിമയില്‍ താരത്തിന്രെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് എത്തിയത്. തിരക്കഥയില്‍ തിരുത്തല്‍ വരുത്തുന്നതിനിടയിലെ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണവും നീളുകയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സിനിമ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ വ്യത്യസ്തമായ പ്രതികരണമായിരുന്നു. പ്രിയ വാര്യര്‍ക്കെതിരെ രംഗത്ത് വരുന്നവരുടെ എണ്ണം കൂടുതലാണ് ഇപ്പോഴിതാ അതിനെല്ലാം ഉള്ള മറുപടിയുമായി പ്രിയ എത്തിയിരിക്കുകയാണ്.
അഡാര്‍ ലവ് ചിത്രീകരണത്തിനിടയിലും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെ സംവിധായകനും അഭിനേത്രിയായ നൂറിന് ഷെരീഫും വ്യക്തമാക്കിയിരുന്നു. പ്രിയ വാര്യരെക്കുറിച്ച് ചോദിച്ചപ്പോള്‍ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു നൂറിന്. തനിക്ക് അത്ര അടുപ്പമില്ലെന്നും കാര്യങ്ങള്‍ അറിയില്ലെന്നുമായിരുന്നു നൂറിന് പറഞ്ഞത്. മുന്‍പ് പ്രിയ പറഞ്ഞ കാര്യങ്ങള്‍ കാണിച്ചപ്പോള്‍ വികാരധീനനാവുകയായിരുന്നു ഒമര്‍ ലുലു. പ്രിയ ആളാകെ മാറിപ്പോയെന്നും പല കാര്യങ്ങളും അറംപറ്റിയെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറുന്നതിനിടയിലാണ് പ്രിയയുടെ പ്രതികരണം എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്ന് മാത്രം. കാരണം എന്തുതന്നെയായാലും വിധി സംസാരിക്കു. ആ സമയം ഒട്ടും ദൂരെയുമല്ല’, പ്രിയ കുറിച്ചു. എന്നാല്‍ താരം ഇത്തരത്തിലൊരു പോസ്റ്റ് ഇട്ട സാഹചര്യമോ ആരെക്കുറിച്ചാണ് പോസ്റ്റ് എന്നതോ വ്യക്തമല്ല. അഡാര്‍ ലൗവിലെ പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്കിയതും സഹതാരങ്ങളില്‍ അതുണ്ടാക്കിയ പ്രശ്നങ്ങളുമെല്ലാം ഇതിനിടയില്‍ ചര്‍ച്ചയായിരുന്നു. പ്രിയ ബോളിവുഡില്‍ അഭിനയിക്കുന്ന ശ്രീദേവി ബംഗ്ലാവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ട് സംഭവങ്ങളില്‍ ഒന്നാകാം പോസ്റ്റില്‍ പ്രിയ പ്രതിപാദിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍.