
പ്രിയ വാര്യരെച്ചൊല്ലി അഭിപ്രായ വ്യത്യാസം !! കഥയാണ് വലുതെന്ന് ഒമര്‍ ലുലു.
‘ഒറ്റ കണ്ണിറുക്കൽകൊണ്ട്’ ലോകപ്രസിദ്ധമായ നടിയാണ് പ്രിയ വാര്യര്‍.മാണിക്യ മലരായ പൂവി ….എന്ന ഗാനം ഹിറ്റാക്കിയത് പ്രിയ വാര്യര്‍ നടിയെയാണ്. ജൂനിയര്‍ ആര്ടിസ്റ്റായാണ് പ്രിയ ഈ ചിത്രത്തിലേക്ക് എത്തിയത്. പ്രിയയുടെ മിടുക്ക് കണ്ട അണിയറപ്രവര്‍ത്തകരാണ് ഗാനത്തില്‍ കണ്ണിറുക്കുന്ന രംഗം ഉള്‍പ്പെടുത്തിയത്.
ഇതിന് പിന്നാലെയായാണ് താരത്തിന്റെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് രംഗത്തെത്തിയത്. സിനിമയുടെ ചിത്രീകരണവും നീണ്ടുപോവുകയായിരുന്നു. നിര്‍മ്മാതാവുമായി പ്രശ്നമുണ്ടായിരുന്നുവെന്നും ഇപ്പോഴെല്ലാം പരിഹരിച്ചുവെന്നും ഒമര്‍ ലുലു പറയുന്നു.പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.
പ്രിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്കുന്നതിനെച്ചൊല്ലിയായിരുന്നു നിര്‍മ്മാതാവുമായി അഭിപ്രായ വ്യത്യാസത്തിലേക്ക് നയിച്ചത്. കഥയ്ക്കാണ് നമ്മള് പ്രാധാന്യം നല്‍കേണ്ടത് താരത്തിനല്ല ആളുകളെ എന്‍ഗേജ് ചെയ്യിപ്പിക്കണമെങ്കില്‍ സിനിമയുടെ കഥ നന്നാവണമെന്നും ഒമര്‍ ലുലു പറയുന്നു. ചങ്ക്സിന്റെ ഓഡീഷനില്‍ വെച്ചാണ് നൂറിനെയും പ്രിയയേയും കണ്ടെത്തിയത്. തന്റെ സിനിമയ്ക്ക് മുന്‍പ് മറ്റ് സിനിമകളില്‍ അവസരം ലഭിച്ചപ്പോള്‍ സന്തോഷമാണ് തോന്നിയതെന്നും അദ്ദേഹം പറയുന്നു.
അടുത്ത സിനിമയില്‍ നൂറിനെയാണ് നായികയാക്കുന്നത്. പ്രിയ അഭിനയിക്കാമെന്ന് പറഞ്ഞാലും അവസരം നല്‍കില്ലെന്നും അതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് സംവിധായകനല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. വാലന്റൈന്‍സ് ഡേയ്ക്കാണ് സിനിമ റിലീസ് ചെയ്യുന്നത്. നാല് ഭാഷയിലായാണ് സിനിമയെത്തുന്നത്. നീണ്ട നാളത്തൈ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.