
പ്രിയങ്ക ചോപ്ര സിഗരറ്റ് വലിക്കുന്ന ചിത്രം വൈറലായി, വിമർശിച്ച് സോഷ്യൽ മീഡിയ.
ജൂലൈ 18 നായിരുന്നു പ്രിയങ്ക ചോപ്രയുടെ ജന്മദിനം. വിവാഹശേഷമുളള തന്റെ ആദ്യ ജന്മദിനം ഭർത്താവ് നിക് ജൊനാസിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പ്രിയങ്ക ആഘോഷിച്ചത്. പ്രിയങ്കയുടെ പിറന്നാൾ ആഘോഷങ്ങളിൽനിന്നുളള ഒരു ചിത്രം സോഷ്യൽ മീഡിയയെ രോഷം കൊളളിച്ചിരിക്കുന്നു. മിയാമിയിൽ ഉല്ലാസബോട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് വിമർശനങ്ങൾക്കിടയാക്കിയത്.
വിവാഹശേഷമുളള തന്റെ ആദ്യ പിറന്നാൾ ഭർത്താവ് നിക് ജൊനാസിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് താരം ആഘോഷിച്ചത്.2010 ൽ, പുകവലി അസഹനീയമാണെന്ന പ്രിയങ്കയുടെ ട്വീറ്റുമായി ചേർത്താണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ വർഷം ആസ്മയെക്കുറിച്ചുളള താരത്തിന്റെ ബോധവത്കരണ ക്യാംപെയിനെയും ഈ ചിത്രം ചൂണ്ടിക്കാട്ടി പലരും വിമർശിക്കുന്നുണ്ട്.
തനിക്ക് 5 വയസുളളപ്പോൾ ആസ്മ പിടിപെട്ടുവെന്നും പക്ഷേ, അത് തന്റെ കരിയറിൽ നേട്ടങ്ങളുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടായില്ലെന്നും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിച്ച് വായുമലിനീകരണം നടത്തരുതെന്നും കഴിഞ്ഞ വർഷം പ്രിയങ്ക പറഞ്ഞിരുന്നു. പ്രിയങ്ക കപടനാട്യക്കാരിയാണെന്നാണ് ഇപ്പോൾ ചിലർ പറയുന്നത്.പ്രിയങ്കയുടെ പിറന്നാളിന് ഭർത്താവ് നിക് ജൊനാസ് ഗംഭീര പാർട്ടിയാണ് ഒരുക്കിയത്. ഫ്ലോറിഡയിലെ മിയാമിലെ ആഡംബര റസ്റ്ററന്റിൽ വച്ചായിരുന്നു പ്രിയങ്കയുടെ 37-ാം പിറന്നാൾ ആഘോഷം. പാർട്ടിയിൽനിന്നുളള ചിത്രങ്ങൾ നിക് ഷെയർ ചെയ്തിരുന്നു.
