സെക്സ്, ലഹരി ന‌ുരയുന്ന ബംബിൾ ഇന്ത്യയിലും : പണമിറക്കിയതും ക്യാംപയിന് നേതൃത്വം നല്‍കുന്നതും പ്രിയങ്ക ചോപ്ര !

0

 

 

ഓഫിസിനകത്തും പുറത്തും സെക്സ്, ലഹരി പാർട്ടികൾ നടത്തിയതിനെ തുടർന്ന് വിവാദത്തിലായ ഡെയ്റ്റിങ് ആപ്പ് ബംബിളിന് ഇന്ത്യയിലും ബന്ധം. മാസങ്ങൾക്ക് മുൻപാണ് ബംബിളിന്റെ ഇന്ത്യൻ പതിപ്പ് അവതരിപ്പിച്ചത്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് ബംബിളില്‍ നിക്ഷേപമിറക്കിയത്. ബംബിൾ ആപ്പിന്റെ ഇന്ത്യയിലെ എല്ലാ ക്യാംപയിനുകൾക്കും നേതൃത്വം നൽകുന്നത് പ്രിയങ്ക ചോപ്രയാണ്.

 

 

ബംബിള്‍ കമ്പനിയിലെ സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങള്‍ രാജ്യാന്തര മാധ്യമങ്ങളെല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലൈംഗികത, മയക്കുമരുന്ന്, വംശീയത എന്നിവയാണ് ബംബിളില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2014 ല്‍ റഷ്യന്‍ കോടീശ്വരനായ ആന്‍ഡ്രെയും ടിന്‍ഡറില്‍ നിന്നു വന്ന വൈറ്റ്‌നി വോള്‍ഫും ചേര്‍ന്നാണ് ബംബിള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രിയങ്ക ചോപ്ര നിക്ഷേപമിറക്കുന്നത്.

 

 

പ്രിയങ്ക ചോപ്രയുടെ പുതിയ ഡേറ്റിങ്ങ് ആപ്പിനെ പരിഹസിച്ചുകൊണ്ടുള്ള നടന്‍ സല്‍മാന്‍ ഖാന്റെ പരാമര്‍ശവും വിവാദത്തിലായിരുന്നു. ടിന്‍ഡര്‍ പോലുള്ള ഡേറ്റിങ് ആപ്പുകളില്‍ ആളുകള്‍ മുഴുകിയിരിക്കുമ്പോള്‍ നോട്ട്ബുക്ക് പോലൊരു ചിത്രം പ്രേക്ഷകരുമായി കണക്ട് ചെയ്യുമോ എന്ന ചോദ്യമാണ് പിന്നീട് പ്രിയങ്കയുടെ ഡേറ്റിങ് ആപ്പ് പരാമര്‍ശത്തില്‍ അവസാനിച്ചത്. പ്രിയങ്കയുടെ ബംബിള്‍ ആപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രിയങ്കയുടെ വിവാഹം കഴിഞ്ഞില്ലേ, ഇനിയും എന്തിനാണ് ഡേറ്റിങ്ങ് ആപ്പ്’ എന്നായിരുന്നു തമാശ രൂപേണയുള്ള സല്‍മാന്റെ മറുപടി.

You might also like