
“തനിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയാകണം, ഭർത്താവ് നിക്കിനെ അമേരിക്കൻ പ്രസിഡന്റ്റൂം ” – പ്രിയങ്ക ചോപ്ര.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് നടി പ്രിയങ്ക ചോപ്ര. ദി സണ്‍ഡേ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെയും ഭര്‍ത്താവ് നിക്ക് ജോണ്‍സിന്റെയും രാഷ്ട്രീയ മോഹങ്ങള്‍ വെളിപ്പെടുത്തിയത്. എനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. നിക്കിന് ഇന്ത്യന്‍ പ്രസിഡന്റിന് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ട്. ഇതായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.
രാഷ്ട്രീയത്തോട് കൂടുതൽ താത്പര്യം ഇല്ലെന്ന് പറഞ്ഞ താരത്തോട് പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ ‘ഒരു മാറ്റമുണ്ടാകാൻ ഞങ്ങൾ ഇരുവരും ആഗ്രഹിക്കുന്നു. അദ്ദേഹം(നിക്ക് ജോനാസ്), ‘ഫെമിനിസ്റ്റ്’ എന്ന പദം ഉപയോഗിക്കാൻ ഭയപ്പെടുന്നില്ല. അത് ഞാൻ ഇഷ്ടപെടുന്നുവെന്നും അതുകൊണ്ട് പ്രസിഡന്റ് ആകാൻ അദ്ദേഹം അനുയോജ്യനാണെ’ന്നുമായിരുന്നു പ്രിയങ്കയുടെ മറുപടി.
രാഷ്ട്രീയത്തിൽ പൊതുവെ വലിയ താൽപ്പര്യം കാണിക്കാത്ത പ്രിയങ്ക 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബെർലിനിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് നിക്കുമായുള്ള തന്റെ വിവാഹ ചടങ്ങിലേക് മോദിയെ പ്രിയങ്ക ക്ഷണിക്കുകയും ചെയ്തിരുന്നു.ഫെമിനിസ്റ്റ് എന്ന വാക്കുപയോഗിക്കാന്‍ നിക്ക് ഭയപ്പെടുന്നില്ലെന്നും അതില്‍ താന്‍ സന്തോഷവതിയാണെന്നും പ്രിയങ്ക പറയുന്നു. 2018 ഡിസംബറിലാണ് നിക്കും പ്രിയങ്കയും വിവാഹിതരാകുന്നത്.