ഞാന്‍ ആരുടെയും വേഷങ്ങള്‍ തട്ടിയെടുത്തിട്ടില്ല ; നൂറിനെതിരെ പ്രിയ വാര്യര്‍ !!

0
Image result for priya warrier and noorin
ഒരു കണ്ണിറുക്കല്‍ കൊണ്ട് ലോകപ്രശസ്തയായ നടിയാണ് പ്രിയ എസ് വാര്യര്‍ . ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന എന്ന സിനിമയിലൂടെയാണ് പ്രിയ അഭിനയ രംഗത്തേക്ക് വരുന്നത്. ചിത്രത്തില്‍ പ്രിയ എസ് വാരിയര്‍, നൂറിന്‍ ഷെരീഫ്, റോഷന്‍ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തില്‍ നൂറിന്‍ ഷെരീഫിനെയിരുന്നു ആദ്യ ഘട്ടത്തില്‍ നായിക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
Related image
എന്നാല്‍ മാണിക്യമലരായ പൂവി എന്ന പാട്ടിലെ കണ്ണിറുക്കല്‍ രംഗം പ്രിയയെ ലോകപ്രശസ്തയാക്കി. തുടര്‍ന്ന് ചിത്രത്തിലെ നായികാസ്ഥാനത്തെ സംബന്ധിച്ച് നിര്‍മാതാവും സംവിധായകനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പ്രിയക്ക് പ്രാധാന്യം നല്‍കുന്ന തരത്തില്‍ സിനിമ മാറ്റണമെന്ന നിര്‍മാതാവിന്റെ വാശിക്ക് വഴങ്ങാന്‍ ഒമര്‍ ലുലു നിര്‍ബന്ധിതനാവുകയായിരുന്നു. അവസാനം നിര്‍മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കഥയില്‍ ഭേതഗതികള്‍ വരുത്തിയാണ് പിന്നീട് സിനിമ തിയേറ്ററുകളിലെത്തിയത്.
Image result for priya warrier and noorin
കഴിഞ്ഞ ദിവസം പുറത്തു വന്ന പ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും പ്രിയയുമായുള്ള അകൽച്ചയെ കുറിച്ച് ഓമർ ലുലുവിന്റെ വെളിപ്പെടുത്തലും മറ്റൊരു ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.നൂറിനും പ്രിയയുമായി അത്ര നല്ല അടുപ്പമല്ലെന്നുള്ള റിപ്പോർട്ടുകളും വ്യാപകമായിരുന്നു. ഇപ്പോഴിത നൂറിനുമായുളള അകലച്ചയെ കുറിച്ചും പ്ര‍ചരിക്കുന്ന വിവാദങ്ങളെ കുറിച്ചു വെളിപ്പെടുത്തുകയാണ് പ്രിയ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
Image result for priya warrier and noorin
താനും നൂറിനുമായി വലിയ പ്രശ്നങ്ങൾ നടക്കുന്നുവെന്നു തരത്തിലുള്ള സംസാരങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ സത്യത്തിൽ അങ്ങനെയല്ലെന്നും പ്രിയ അഭിമുഖത്തിൽ പറയുന്നുണ്ട്. തനിയ്ക്ക് അവരോട് ഒരു പ്രശ്നവുമില്ല. നൂറിൻ ഒരുപാട് പ്രതീക്ഷ വെച്ച് പുലർത്തിയ ചിത്രമായിരുന്നു ഇത്. താനുമായി സ്ക്രീൻ ഷെയർ ചെയ്യേണ്ടി വരും എന്നത് അവരെ വിഷമിപ്പിച്ചിട്ടുണ്ടാകും. അതായിരിക്കും അവർക്ക് എന്നോടുള്ള പ്രശ്നവും. താൻ ആരുടേയും അവസരങ്ങൾ തട്ടിയെടുത്തിട്ടുല്ലെന്നും പ്രിയ പറയുന്നുണ്ട്.
Image result for priya warrier and noorin
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിനും ട്രോളിനും ഇരയാകേണ്ടി വന്ന താരമായിരുന്നു പ്രിയ. സമൂഹമാധ്യമങ്ങളിലൂടെ പലതരത്തിലുളള പരിഹാസം താരത്തിന് നേരിടേണ്ടി വന്നു. ചിത്രം പുറത്തു വന്നതിനു ശേഷവും ഇത് തുടർന്നിരുന്നു. ഇതിനെ കുറിച്ചും താരം പറഞ്ഞു. ചിത്രം പുറത്തു വന്നതിനു പിന്നാലെ പലരും തന്നെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ പിന്നിൽ ആരാണെന്ന് ചിന്തിച്ചാവ്‍ മനസ്സിലാകുമെന്നും പ്രിയ തുറന്നു പറഞ്ഞു. തനിയ്ക്ക് ആരുമായും ഒരു പ്രശ്നമില്ലെന്നും താരം വീണ്ടും അഭിമുഖത്തിൽ പറഞ്ഞു.
You might also like