ദീപിക പദുകോണെ അനുകരിക്കാനാണോ പ്രിയ വാര്യരുടെ ഒരുക്കം !!

0

കണ്ണിറുക്കലിലൂടെ പ്രശസ്തയായ പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.സിനിമയുടെ ടീസര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് പ്രിയ ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. ദീപികയുടെ വസ്ത്രവുമായാണ് പ്രിയയുടേതിന് സാമ്യം.മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

സിനിമാ ജോലികളുമായി ബന്ധപ്പെട്ട് മുംബൈയിലാണ് പ്രിയ ഇപ്പോള്‍. സിനിമയുടെ ടീസര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് പ്രിയ ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം. കറുപ്പും സ്വര്‍ണ വര്‍ണവും ചേര്‍ന്ന ഒരു ഗൗണാണ് പ്രിയ ധരിച്ചത്. അത് ദീപിക ഒരിക്കല്‍ ധരിച്ച വസ്ത്രവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ബോളിവുഡ് വിനോദ വെബ്‌സൈറ്റുകള്‍.

അത് ദീപിക ഒരിക്കല്‍ ധരിച്ച വസ്ത്രവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ബോളിവുഡ് വിനോദ വെബ്‌സൈറ്റുകള്‍. 2012 ല്‍ വോഗ് മാസികയുടെ ബ്യൂട്ടി പുരസ്‌കാരം വാങ്ങാന്‍ എത്തിയപ്പോഴാണ് ദീപക ഈ വസ്ത്രം ധരിച്ചത്. ഈ രണ്ടു ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്.

2012 ല്‍ വോഗ് മാസികയുടെ ബ്യൂട്ടി പുരസ്‌കാരം വാങ്ങാന്‍ എത്തിയപ്പോഴാണ് ദീപക ഈ വസ്ത്രം ധരിച്ചത്. ഈ രണ്ടു ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗിനും വിക്കി കൗശാലിനുമൊപ്പം നില്‍ക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

You might also like