
ദുൽഖറിന്റെ ശരീരം, ഫഹദിന്റെ ചിരി, ടൊവിനോയുടെ മുടി..ഇങ്ങനെയുള്ള ഒരാളിനെ പ്രണയിക്കണം – പ്രിയ വാര്യർ.
ഒറ്റ കണ്ണിറുക്കലിൽ ലോകപ്രശസ്തയായ നടിയാണ് പ്രിയ പ്രകാശ് വാര്യർ. സിനിമ റിലീസാവുന്നതിന് മുൻപ് ഹിറ്റായ നേടിയ പ്രിയ. ലോകം മുഴുവൻ ആരാധകരുള്ള യുവനടിയാണ് പ്രിയ. പ്രണയദിനത്തിൽ പ്രിയയുടെ ആദ്യചിത്രം ഒരു അഡാർ ലവ് ഇറങ്ങി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുവാക്കൾ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ ഇതാ നടിയുടെ പ്രണയത്തെ കുറിച്ചറിയാനാണ് ആരാധകർക്കിടയിൽ കൂടുതൽപേർക്കും ആഗ്രഹം. ഡേറ്റിങ്, വിവാഹത്തിനെ കുറിച്ചുള്ള സങ്കൽപ്പം ഇങ്ങനെയുളള ആയിരക്കണക്കിന് ചോദ്യങ്ങളായിക്കും പ്രേക്ഷകർ ഈ ദിവസം തിരയുന്നത്. എന്നാൽ ഇതാ പ്രിയ ഇപ്പോൾ ഇതിനൊക്കെയുള്ള ഉത്തരം തന്നിരിക്കുകയാണ്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് താരത്തിന്റെ കാമുക സങ്കൽപ്പത്തെ കുറിച്ചാണ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാള സിനിമയിലെ യുവതാരങ്ങളെ ഉദ്ധരിച്ചായിരുന്നു താരത്തിന്റെ വർണ്ണന.
ദുൽഖർ സൽമാനെ പോലെ ശരീരഘടനയും ഫഹദ് ഫാസിലിന്റെ ചിരിയും ടൊവിനോ തോമസിന്റെ ഹെയർ സ്റ്റൈലും ഉള്ള ആളിനെയാണ് ഞാൻ പ്രണയിക്കാൻ ആഗ്രഹിക്കുന്നതെന്ന് താരം തുറന്നടിച്ചു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരത്തിന്റെ കന്നി ചിത്രമായ അഡാറ് ലവ് പ്രണയദിനമായ ഫെഹബ്രുവരി 14 നായിരുന്നു റിലീസായത്. ചിത്രത്തിനെ കുറിച്ച് രണ്ട് അഭിപ്രായമാണ് പുറത്തു വരുന്നത്.
ഒമര്‍ ലുലുവിന്റെ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ എത്തിയ ആളായിരുന്നു പ്രിയ. ഓഡിഷന് കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ അത് തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു സംഭവം ആകുമെന്ന് പ്രിയപോലും പ്രതീക്ഷിച്ചുകാണില്ല.ഫേസ്ബുക്ക് തുറന്നാല്‍ എവിടെ നോക്കിയാലും പ്രിയയാണ് താരം. ട്രോളുകളും കുറവല്ല. എന്നാല്‍ ഒറ്റ പാട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രിയ ഉണ്ടാക്കിയ സ്വാധീനം ചെറുതൊന്നും അല്ല.