
പ്രിയ വാരിയർ റോഷനുമായി പ്രണയത്തിലോ ? നടി തുറന്നു പറയുന്നു…………
ഒറ്റ രാത്രികൊണ്ട് ലോക പ്രശസ്തി നേടിയവരാണ് പ്രിയ വാരിയറും , റോഷനും. ഒമർ ലുലു ചിത്രം ‘ഒരു അഡാർ ലവ് എന്ന ചിത്രം ഏറെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ചിത്രത്തിന് ശേഷം നടി ബോളിവുഡിലേക്കാണ് പറന്നത്. ഇപ്പോൾ ഹിന്ദിയിലെ രണ്ടാം ചിത്രവും തെലുങ്കിലെ ആദ്യ ചിത്രവും അണിയറിലൊരുങ്ങുന്നതിന്റ തിരക്കിലാണ് പ്രിയ. നല്ല വേഷവും അവസരവും വന്നാൽ മലയാളത്തിലേക്കു മടങ്ങി വരണമെന്നും പ്രിയ ആഗ്രഹിക്കുന്നു.ഒരു അഡാർ ലവി’ലെ നായകൻ റോഷനും പ്രിയയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ അടുത്തിടെ ഓൺലൈൻ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു . ഇപ്പോഴിതാ നടി അതിനുള്ള ഉത്തരം നൽകുകയാണ്.
റോഷനും ഞാനും തമ്മില്‍ പ്രണയമാണെന്നു വാർത്തകള്‍ വന്നിരുന്നു. ഓണ്‍ സ്്ക്രീനിൽ മാത്രമല്ല, ഓഫ് സ്ക്രീനിലും ഞങ്ങളുടെ കെമിസ്ട്രി അടിപൊളിയാണ്. പക്ഷേ, അത് സൗഹൃദത്തിന്റെതാണെന്നു മാത്രം. റോഷന് എന്റെ നല്ല സുഹൃത്താണ്. ഇത്തരം ഗോസിപ്പുകാരോട് ഒരേയൊരു മറുപടിയേയുള്ളൂ, എനിക്ക് പ്രണയിക്കാന്‍ സമയമില്ല.തുടക്കം മുതല്‍ അവസാനം വരെ, യാതൊരുവിധ മാറ്റങ്ങളുമില്ലാതെ എന്നെ പിന്തുണച്ച ഒരാൾ റോഷനാണ്. പ്രിയയും റോഷനും ഒരു ടീം, ബാക്കിയുള്ളവരെല്ലാം ഒരു ടീം എന്നൊക്കെയുള്ള സംസാരങ്ങള്‍ വന്നിരുന്നു. എന്റെ ഒപ്പം നിന്നതുകൊണ്ടു തന്നെ, സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ എന്നെക്കാളേറെ ചില കാര്യങ്ങള്‍ റോഷനെയാണു ബാധിച്ചത്’’. പ്രിയ വ്യക്തമാക്കുന്നു.