ബോക്സ് ഓഫീസിനെ വീണ്ടും ഞെട്ടിക്കാൻ പുലിമുരുകൻ രണ്ടാം ഭാഗം ?!!

0

 

 

 

മലയാള സിനിമ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം എഴുതിയ മോഹൻലാൽ ചിത്രമാണ് “പുലിമുരുകൻ” അന്യഭാഷാ ചിത്രങ്ങൾ 50 കോടിയും 100 കോടിയും കടക്കുമ്പോൾ കണ്ണുമിഴിച്ച് നിന്ന മലയാളികൾക്ക് ഈ ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം അഭി‌മാന നിമിഷമായിരുന്നു. ആദ്യമായി ഒരു മലയാ‌ള സിനിമ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചത് മലയാള സിനിമയുടെ ചരിത്രത്തിൽ എഴുതി വച്ചു . മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം സൂപ്പര്‍ സ്റ്റാറിന്റെ കരിയറിലെ ഏറ്റവും ഗ്രോസ് നേടിയ സിനിമയായിരുന്നു.

 

 

 

 

 

 

കുട്ടികള്‍ മുതല്‍ കുടുംബ പ്രേക്ഷകരെ വരെ തിയറ്ററുകളിലേക്ക് എ്ത്തിച്ച മറ്റൊരു സിനിമയും ഇടക്കാലത്ത് ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍.വൈശാഖ് സംവിധാനം ചെയ്ത ചിത്രം റിലീസിനെത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. പുലിമുരുകന് രണ്ടാം ഭാഗം വരുന്നുണ്ടോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ത്രിഡിയില്‍ പുലിമുരുകന്‍ 2 വരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരമൊരു സിനിമ വരാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

 

 

 

 

 

 

 

 

നൂറുകോടി ക്ലബില്‍ എത്തുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോര്‍ഡ് നേടിയ പുലിമുരുകനാണ് യുഎഇയില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടിയത്. സുല്‍ത്താന്‍, ബാഹുബലി, കബാലി എന്നീ സിനിമകളെയാണ് പുലിമുരുകന്‍ പിന്നിലാക്കിയത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമ, അഞ്ച് ദിവസത്തില്‍ 20 കോടി നേടിയ മലയാള സിനിമ എന്നീ റെക്കോര്‍ഡുകളും പുലിമുരുകനു സ്വന്തം.

 

 

 

 

 

 

 

2016 ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകന്റെ റിലീസ്. കേരള ബോക്‌സോഫീസില്‍ നിന്നും ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രമായി മാറിയ പുലിമുരുകന്‍ പല റെക്കോര്‍ഡുകളും തിരുത്തി കുറിച്ചിരുന്നു. കളക്ഷന്‍ മാത്രമല്ല ഏറ്റവുമധികം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു പുലിമുരുകന്‍. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, പതിപ്പുകളില്‍ നിന്ന് മൊത്തമായും മറ്റ് ബിസിനസുകളും ചേര്‍ത്ത് 150 കോടിയോളം സിനിമ സ്വന്തമാക്കിയിരുന്നു.

 

 

You might also like