മമ്മൂട്ടി ചിത്രം ബോളിവുഡിലേക്ക് !!!

0

Related image

 

മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡിസൂപ്പർസ്റ്റാറും ഒന്നിച്ച് തകർത്തഭിനയിച്ച പുതിയ നിയമം ബോളിവുഡിലേക്ക്. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വാസുകിയെന്ന ശക്തയായ സ്ത്രീകഥാപാത്രമായി നയന്‍താരയും ഭര്‍ത്താവ് ലൂയിസ് പോത്തനായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചിരുന്നു. കാലിക പ്രസക്തിയുളള വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ ഇപ്പോള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയാണ്.

 

 

Image result for puthiya niyamam movie

 

 

നസറുദ്ദീൻ ഷായെ നായകനാക്കി ഒരുക്കിയ ‘എ വെനസ്ഡേ’ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള നീരജ് പാണ്ഡേയാണ് ചിത്രം റീമേക്ക് ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ‘പ്ലാന്‍ സി സ്റ്റുഡിയോസാ’ണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

 

Image result for puthiya niyamam movie

 

 

ചിത്രം ബോളിവുഡിലേക്കെത്തുമ്പോള്‍ ആരൊക്കെ കേന്ദ്ര കഥാപാത്രങ്ങളാകും എന്ന കാര്യത്തിൽ പൂർണത കിട്ടിയിട്ടില്ല . ബോളിവുഡിലെ മുന്‍നിര താരനിരയാണ് ചിത്രത്തിൽ എത്തുന്നതെന്നും സൂചനയുണ്ട്. നയന്‍താരയുടെ കഥാപാത്രമായി കരീന കപൂറോ വിദ്യാ ബാലനോ കാജളോ തബുവോ എത്തുമെന്നും സൂചനയുണ്ട്. പാണ്ഡേയുടെയും റിലയന്‍സ് എന്റര്‍ടെയ്മെന്റിന്റെയും സംയുക്ത നിര്‍മ്മാണ കമ്പനിയായ ‘പ്ലാന്‍ സി സ്റ്റുഡിയോസാ’ണ് ചിത്രമൊരുക്കുന്നത്.

 

 

Image result for puthiya niyamam movie

 

ബോളിവുഡില്‍ എ വെനസ്ഡേ, സ്പെഷ്യല്‍ 26, ബേബി, നാം ഷബാന, ടോയ്‌ലറ്റ് ഏക് പ്രേംകഥ, തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് നീരജ് പാണ്ഡെ. ‘എ വെനസ്ഡേ’ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹവും സ്വന്തമാക്കിയിട്ടുണ്ട്.

You might also like