പൂഴിക്കടകനുമായി ചെമ്പൻ വിനോദ് ; നായിക ധന്യ ബാലകൃഷ്ണൻ.

0

 

ചെമ്പൻ വിനോദ് ജോസിനെ നായകനാക്കി നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന “പൂഴിക്കടകൻ” ചിത്രീകരണം തുടങ്ങി . നാട്ടുകാരുടെയും വീട്ടുകാരുടെയും സ്നേഹത്തിലേക്ക് അവധിക്കെത്തുന്ന സാമുവെൽ ജോൺ എന്ന ഹവീൽദാറിന്റെയും ഗ്രാമത്തിന്റെയും കഥയാണ് ചിത്രം പറയുന്നത് .ചെമ്പൻ വിനോദാണ് ഹവീൽദാറാ യെത്തുന്നത് . തമിഴ് ,തെലുഗു താരം ധന്യ ബാലകൃഷ്ണയാണ് നായിക . ധന്യയുടെ ആദ്യ മലയാള ചിത്രമാണിത്.

 

 

അലൻസിയർ,വിജയ് ബാബു, ബാലു വർ ഗീസ് , സജിത്ത് നമ്പ്യാർ,സുധി കോപ്പ ,നന്ദൻ ഉണ്ണി , ബിജു സോപാനം, കോട്ടയം പ്രദീപ്, ഗോകുലൻ, അശ്വിൻ , സെബി ജോർജ് , മാല പാർവതി , ഐശ്വര്യ ഉണ്ണി, ഷൈനി സാറാ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

 

 

 

ഗിരീഷ് നായരും ഉണ്ണി മലയിലും ചേർന്നൊരുക്കിയ കഥയ്ക്ക് ഷ്യാൽ സതീഷും ഹരി പ്രസാദ് കോളേരിയും ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. റഫീഖ് അഹമ്മദ് , സന്തോഷ് വർമ്മ , മനു മൻജിത് എന്നിവരുടെ വരികൾക്ക് , ബിജി ബാലും രഞ്ജിത്ത് മേലേപ്പാട്ടും ഈണം പകർന്നിരിക്കുന്നു.വിജയ് യേശുദാസും , ശ്രേയ ഘോഷാലും , ആൻ ആമി യുമാണ് ഗായകർ. ഛായാഗ്രഹണം : ഷ്യാൽ സതീഷ് , എഡിറ്റിംഗ് : ഉണ്ണി മലയിൽകലാ സംവിധാനം : വേലായുധൻ ,സൗണ്ട് ഡിസൈൻ : അരുൺ രാമ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ : ബിനു മുരളി , സ്റ്റിൽസ് : ടൂൺസ് , പി .ആർ .ഒ : മഞ്ജു ഗോപിനാഥ്‌ , ഡിസൈൻ: ഓൾഡ് മങ്ക്സ് .

 

 

ഈവാബ്‌ പ്രൊഡക്ഷൻസി ന്റെ ബാനറിൽ സാമും നൗഫലും കാഷ് മൂവീസുമായി ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ സജിത്ത് നമ്പ്യാർ ആണ് . യുവ നായക നിരയിലെ ശ്രദ്ധേയനായ താരവും അണിനിരക്കുന്ന പൂഴിക്കടകന്റെ ലൊക്കേഷനുകൾ പാലാ , തൊടുപുഴ ,ലഡാക്ക് , അമൃത്സർ തുടങ്ങിയവയാണ് .

 

 

You might also like