ഈ ശരീരം നേടിയെടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു- റായ് ലക്ഷ്മി.

0

 

 

 

തെന്നിന്ത്യൻ ആരാധകരുടെ സ്വപ്ന സുന്ദരിയാണ് റായ് ലക്ഷ്മി. മലയാളത്തിലും തമിഴിലും ,തെലുങ്കിലും ഒരേപോലെ നടിയാണ് റായ് ലക്ഷ്മി.മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡ് സിനിമയിലും സജീവമാണ്. ഇപ്പോളിതാ നടിയുടെ പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്.ഇപ്പോഴിതാ ട്വിറ്ററിലൂടെയാണ് താരം തന്റെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിട്ടുള്ളത്. കൂടുതല്‍ മെലിഞ്ഞ് അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് താരം. നീല നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രവും റായ് ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.

 

 

 

 

സിനിമയ്ക്ക് വേണ്ടിയും അല്ലാതെയുമൊക്കെയായി മേക്കോവര്‍ നടത്താറുണ്ട് താരങ്ങള്‍. നിമിഷനേരം കൊണ്ടാണ് മേക്കോവറുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വൈറലാവുന്നത്. പല താരങ്ങളും ഇതേക്കുറിച്ച് വ്യക്തമാക്കാറുണ്ട്. പുതിയ രൂപം തനിക്ക് നല്‍കുന്ന ആത്മവിശ്വാസത്തെക്കുറിച്ചും പുതിയൊരാളായി മാറിയത് പോലെയാണ് തനിക്ക് തോന്നുന്നതെന്നുമൊക്കെയായിരുന്നു റായ് ലക്ഷ്മി കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മേക്കോവര്‍ വിശേഷങ്ങളെക്കുറിച്ച് താരം വാചാലയായത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിട്ടുള്ളത്.

 

 

 

 

ആരേയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മേക്കോവറുകളുമായാണ് ഓരോ തവണയും റായ് ലക്ഷ്മി എത്താറുള്ളത്. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. ബോളിവുഡിലെത്തിയപ്പോഴും താരം നിരാശപ്പെടുത്തിയിരുന്നില്ല. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ കുതിപ്പ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്നയാള്‍ കൂടിയാണ് റായ് ലക്ഷ്മി. വീണ്ടും മെലിഞ്ഞോ താരമെന്നായിരുന്നു ആരാധകരുടെ ചോദ്യം.

 

You might also like