
പച്ചമാങ്ങ തിന്നുന്നവരെല്ലാം ഗര്‍ഭിണികളാണോ? മറുപടിയുമായി റായ് ലക്ഷ്മി
മമ്മൂട്ടി , മോഹന്‍ലാല്‍ എന്ന് തുടങ്ങി തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലും ചുവടുവച്ച് കഴിഞ്ഞു. പ്രണയ വിവാദങ്ങളിലൂടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന താരം ഗര്‍ഭിണി ആണെന്ന് പ്രചരണം. കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് താരം.
വസ്ത്രധാരണത്തിന്റെ പേരിലും ഗ്ലാമറസ് വേഷം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും എന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരാറുണ്ട് ഈ താരത്തിന്. പ്രതികരണം ആവശ്യമാണെന്ന് തോന്നിയ സന്ദര്‍ഭങ്ങളിലൊക്കെ താരം കൃത്യമായി നിലപാട് വ്യക്തമാക്കാറുമുണ്ട്. തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചാണ് പലരും ചിന്തിക്കുന്നതെന്നും തന്നെക്കുറിച്ച് അപവാദം പറഞ്ഞവരെ നിയമപരമായി നേരിടുന്നതിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങളെന്നും താരം പറയുന്നു. ഇപ്പോഴിതാ തന്നെ വിമര്‍ശിക്കാനെത്തിയവര്‍ക്ക് മുട്ടന്‍ പണിയുമായെത്തിയിരിക്കുകയാണ് താരം.
താന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. താന്‍ മാങ്ങ കഴിക്കുന്നത് കണ്ടപ്പോളാണ് ഇത്തരത്തിലൊരു പ്രചാരണം വന്നതെന്നും താരം പറയുന്നു. മാങ്ങ കഴിക്കുന്നവരെല്ലാം ഗര്ഭിണികളാണോയെന്നും താരം ചോദിക്കുന്നു. ഇത്തരത്തിലുള്ള അപവാദ പ്രചാരണം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും നിര്‍ത്തിയില്ലെങ്കില്‍ കോടതി കയറേണ്ടി വരും.ഝാന്‍സി എന്ന കന്നഡ ചിത്രത്തിന്റെ തിരക്കിലാണ് ലക്ഷ്മി ഇപ്പോള്‍. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ താരം എത്തുന്നത്.
ഗ്ലാമറിന്റെ അതിപ്രസരവുമായെത്തിയ ജൂലി 2 ചിത്രീകരണം തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്ന് താരം തുറന്നുപറഞ്ഞിരുന്നു. താല്‍പര്യമില്ലാത്തയാളുടെ കൂടെ കിടക്ക പങ്കിടുന്ന ആ രംഗങ്ങള്‍ ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. പ്രേക്ഷകര്‍ ആലോചിക്കുന്നതിനും അപ്പുറത്തുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നിരുന്നു. അതേക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്നും പോലും തനിക്കറിയില്ലെന്നും കാണുന്നവര്‍ക്കും അസ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലാണ് ആ രംഗം ചിത്രീകരിച്ചതെന്നും താരം പറഞ്ഞിരുന്നു..