
എന്തിന് ഇത്ര സെക്സിയായി തങ്ങളെ വേദനിപ്പിക്കുന്നു.. പ്ലീസ് സാര്‍ അങ്ങനെ ചെയ്യല്ലേ..! – ആരാധകനോട് റായ് ലക്ഷ്മി.
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് റായി ലക്ഷ്മി. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചു. സിനിമകളില്‍ ശക്തമായ കഥാപാത്രം ചെയ്യുന്ന നടി സ്വന്തം നിലപാടുകള്‍ വെട്ടി തുറന്ന് പറയാനും മടിക്കാത്ത താരം കൂടിയാണ്.
സിനിമാ മേഖലയില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ലേറ്റസ്റ്റ് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ താരത്തിന്റെ ഗ്ലാമറസായുള്ള ചിത്രങ്ങള്‍ പലപ്പോഴും വിമര്‍ശനത്തിന് ഇടയാകാറുണ്ട്.
ഇത്തരത്തില്‍ നടിയുടെ ബിക്കിനിയണിഞ്ഞുള്ള ചിത്രത്തിനുതാഴെ നിരവധി കമന്റുകളുമായാണ് ആരാധകര്‍ എത്തിയത്. എന്നാല്‍ തനിക്കെതിരെ വന്ന കമന്റിന് മറു കമന്റും താരം നല്‍കിയിരുന്നു. ഈ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബീച്ചില്‍ ബിക്കിനിയുമായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രത്തിന് ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ തരംഗമായി മാറിയത്.
‘ഹാപ്പിനസ് കംമ്സ് ഇന്‍ വേവ്സ്’എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് നിരവധി പേരാണ് കമന്റുകളുമായും എത്തിയിട്ടുള്ളത്. ‘എന്തിന് ഇത്ര സെക്സിയായി തങ്ങളെ വേദനിപ്പിക്കുന്നു’വെന്നായിരുന്നു ഒരാളുടെ ചോദ്യം. ‘ഞാന്‍ നിങ്ങളെ അണ്‍ഫോളോ ചെയ്യുന്നു’വെന്നുമായിരുന്നു കമന്റ്. ഇതിന് പിന്നാലെയായാണ് മറുപടിയുമായി താരവുമെത്തിയത്. ‘പ്ലീസ് സാര്‍ അങ്ങനെ ചെയ്യല്ലേ, അങ്ങനെ ചെയ്താല്‍ താനിപ്പോള്‍ അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യു’മെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ഈ മറുപടിക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.