ആകാംഷയില്‍ ആരാധകര്‍; രജനികാന്തിന്റെ 170ാം ചിത്രം ഒരുക്കാന്‍ രാഘവ ലോറന്‍സ്

0

സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ 170ാമത്തെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറയായി ആരാധകര്‍. ഇപ്പോഴിതാ ഇതേകുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. താരത്തിന്റെ വലിയ ആരാധകനും നടനും സംവിധായകനുമായ രാഘവ ലോറന്‍സാണ് രജനിയുടെ 170ാം ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഘവ ലോറന്‍സ് രജനീകാന്തിനെ കാണുകയും ചിത്രത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നുമാണ് വാര്‍ത്തകള്‍. രജനീകാന്തിന്റെ 169-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ചിത്രം മാസ്റ്ററിന്റെ സംവിധായകന്‍ ലോകേഷ് കനഗരാജാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തില്‍ രജനിക്കൊപ്പം കമല്‍ഹാസനും എത്തുമെന്നും ഇത് രജനിയുടെ അവസാന ചിത്രമായിരിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വിവരങ്ങള്‍ പുറത്തുവരുന്നത്. ലക്ഷ്മി ബോംബിന്റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ രാഘവ ലോറന്‍സ്. ലോറന്‍സിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാണിത്. അക്ഷയ് കുമാറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

You might also like