നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തിൽ സൂപ്പർ സ്റ്റാർ; “ദർബാർ”..

0
രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാര്‍.

 

നയന്‍താരയാണ് ചിത്രത്തിലെ നായിക. ചന്ദ്രമുഖിക്ക് ശേഷം നയന്‍താര രജനിയുടെ നായികയായി നയന്‍ താര എത്തുന്ന ചിത്രം കൂടിയാണിത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എസ് ജെ സൂര്യയാണ് ചിത്രത്തില്‍ രജനിയുടെ വില്ലന്‍ കഥാപാത്രമായി എത്തുന്നത്.ഏപ്രില്‍ 10ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. 2020 പൊങ്കല്‍ റിലീസായി ചിത്രമെത്തുമെന്നാണ് പ്രതീക്ഷ.

 

Image result for rajinikanth

 

അനിരുദ്ധ് രവിചന്ദ്രന്‍ സംഗീതം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. ലൈക്കയാണ് ചിത്രം നിര്‍മ്മിക്കുന്ന. എസ്.ജെ സൂര്യയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്രജനിയുടെ 167ാം ചിത്രമാണിത്.

You might also like