
തലൈവരുടേയും തലയുടേയും ഫാൻസ് തമ്മിൽ ഏറ്റുമുട്ടി: രണ്ടു പേർക്ക് കുത്തേറ്റു
തലൈവരുടേയും തലയുടേയും ഫാൻസ് തമ്മിൽ മരണ മാസ് ഫൈറ്റ്, വെള്ളിത്തിരയിലല്ല യഥാർത്ഥ സംഭവമാണ് നടന്നത്. തമിഴ്നാട്ടിലെ വെല്ലൂരിൽ രജനികാന്ത്-അജിത് ആരാധകർ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.
പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിനു ശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. 45 വയസുകാരന് പാണ്ഡ്യനെയാണ് മകന് അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഘര്‍ഷത്തിനിടെ രണ്ടാള്‍ക്കു കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം തന്നെ അജിത്ത് ചിത്രം വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് തമിഴ്നാട്ടിലെ കാഠ്പാഠിയില്‍ മകന് അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകന് അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊളളലേറ്റ് പാണ്ഡ്യന്റെ നില ഗുരുതരമാണെന്നും അറിയുന്നു.
അതേസമയം ഇന്ന് റിലീസ് ചെയ്ത രണ്ട് സിനിമകളും വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സിനിമകളുടെ ആദ്യ ഷോകള്‍ അവസാനിച്ചപ്പോഴേക്കും പ്രേക്ഷക പ്രതികരണങ്ങള്‍ വന്നു തുടങ്ങിയിരുന്നു. പഴയകാല രജനീകാന്തിനെ പേട്ടയിലൂടെ വീണ്ടും കാണാന്‍ സാധിച്ചുവെന്നായിരുന്നു ചിത്രത്തെക്കുറിച്ച് അഭിപ്രായം വന്നത്. മികച്ചൊരു മാസ് എന്റര്‍ടെയ്നറാണ് വിശ്വാസമെന്നും അജിത്ത് ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു.