‘ദുല്‍ഖറിന്റേയോ ഫഹദിന്റേയോ സിനിമയ്ക്ക്‌ വരുന്നവര്‍ എന്റെ സിനിമക്ക് വരണം എന്നില്ല’ : രജീഷ വിജയൻ……

0

 

 

 

 

മലയാളി ആരാധകരുടെ ക്യൂട്ട് നടിയാണ് രജീഷ് വിജയൻ. അനുരാഗ കരിക്കിൻവെള്ളത്തിലെ ഏലിയെ ആരും മറക്കില്ല. ഇപ്പോൾ നടിയെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓടി വരുന്ന കഥാപാത്രം ജൂണാണ്. തിയേറ്ററിൽ മികച്ച പ്രതികരണവുമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിൽ മനോഹരമാക്കിയത് ജൂൺ എന്ന പെൺകുട്ടിയുടെ വേഷത്തിൽ എത്തിയ രജീഷ വിജയൻ തന്നെയാണ്.ചിത്രത്തെ കുറിച്ച് നടി ഇപ്പോൾ തുറന്നു സംസാരിക്കുകയാണ് ഇതാദ്യമായി….

 

 

 

 

 

Image result for rajeesha vijayan

 

 

 

വിജയിക്കുമോ ഇല്ലയോ എന്നാലോചിച്ച് സിനിമ ചെയ്യാനാകില്ലെന്ന് നടി രജിഷ വിജയൻ. തനിക്ക് തൃപ്തി തരുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്നും അതിനായി കാത്തിരിക്കാന്‍ തയ്യാറാണെന്നും രജിഷ പറയുന്നു. ‘സിനിമ എന്റെ പാഷന്‍ മാത്രമാണ്. അതില്‍ നിന്നും മറ്റ് നേട്ടങ്ങളൊന്നും ആഗ്രഹിക്കുന്നില്ല’, താരം പറഞ്ഞു.

 

 

 

 

 

Image result for rajeesha vijayan new look

 

 

 

 

 

എണ്ണം കൂട്ടാൻ കൂടുതൽ സിനിമകൾ ചെന്നതിൽ വിശ്വസിക്കുന്നില്ലെന്നും സിനിമയുടെ ക്വാളിറ്റിയിൽ ആണ് താൻ വിശ്വസിക്കുന്നതെന്നും രജിഷ പറഞ്ഞു. ‘വിജയിക്കുമോ ഇല്ലയോ എന്ന് നോക്കി സിനിമ ചെയ്യാനാകില്ല. കഥാപാത്രവുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്നത് മാത്രമാണ് വിഷയം. കൂടുതലും നോക്കുന്നത് എനിക്ക് എന്ത് ചെയ്യാനുണ്ട് എന്നതാണ്. എന്നെ ചലഞ്ച് ചെയ്യുന്ന എന്തുണ്ട് എന്നാണ്’, രജിഷ പറഞ്ഞു.

 

 

 

 

Related image

 

 

 

 

 

ഇന്‍ഡസ്ട്രി മെയില്‍ ഡൊമിനന്റ് ആയതിന് കാരണം അവര്‍ക്കാണ് ഇനീഷ്യല്‍ പുള്ള് എന്നത് കൊണ്ടാണെന്നാണ് രജിഷയുടെ അഭിപ്രായം. ‘ലാലേട്ടന്റേയോ മമ്മൂക്കയുടേയോ അതോ ദുല്‍ഖറിന്റേയോ ഫഹദിന്റേയോ സിനിമക്ക് വരുന്ന ആളുകള്‍ എന്റെ സിനിമയ്ക്ക്‌ വരണം എന്നില്ല. പ്രേക്ഷകര്‍ അവരുടെ പേര് കേട്ടാണ് വരുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് ആ വാല്യു കൊടുക്കുന്നത്. അവരത് അര്‍ഹിക്കുന്നുണ്ട്. എനിക്കൊരു സ്റ്റാര്‍ ആകണ്ട, നടി ആയാല്‍ മതി’, രജിഷ പറഞ്ഞു.

 

 

 

You might also like