മുടി വെട്ടിയപ്പോൾ ഞാൻ കരഞ്ഞു : രജിഷ വിജയൻ

0

 

 

 

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യചിതത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ നടിയാണ് രജീഷ വിജയന്‍. ഇടയ്‌ക്കൊരു ബ്രേക്കെടുത്ത രജീഷ അടിമുടി മാറിയ ലുക്കില്‍ എത്തുകയാണ് ജൂൺ എന്ന ചിത്രത്തിൽ.ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി രജീഷ തന്റെ പ്രിയപ്പെട്ട നീളമുള്ള മുടി മുറിക്കുകയും ഏകദേശം ഒൻപത് കിലോയോളം ഭാരം കുറയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ രജീഷ നടത്തിയ ഗംഭീര മെക്കോവറിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ജൂണിന്റെ അണിയറ പ്രവര്‍ത്തകര്‍.

 

 

 

 

ജൂണിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തോളൊപ്പം മുടിയുമായി സ്കൂൾ യൂണീഫോമിൽ രജിഷയെ കണ്ടപ്പോൾ ആരാധകർ ഒന്നു ഞെട്ടി. കാരണ മറ്റൊന്നുമല്ല, താരത്തിന്‍റെ ഇടതൂർന്ന മുടി തന്നെ. ചിത്രത്തിനായി താരം തന്‍റെ മുടിമുറിച്ചു. അതു മാത്രമല്ല, ഒൻപതു കിലോയോളം ഭാരവും ജൂണിനായി രജിഷ കുറച്ചു. ചിത്രത്തിന്‍റെ നിർമാതാവായ വിജയ്ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

 

 

 

 

ആറു വേഷങ്ങളിലാണ് രജിഷ ചിത്രത്തിൽ എത്തുന്നത്. രജിഷയുടെ കഥാപാത്രത്തിന്‍റെ പേരാണ് ജൂൺ. ഒരു പെൺകുട്ടിയുടെ സ്കൂൾ കാലയളവു മുതൽ അവളുടെ വിവാഹം വരെയുള്ള കഥയാണ് ജൂണിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 17മുതൽ 25 വയസുവരെയുള്ള പെൺകുട്ടിയുടെ രൂപങ്ങളിലാണ് രജിഷയെത്തുന്നത്.

 

 

 

 

 

നവാഗതനായ അഹമ്മദ് കബീർ ആണ് ചിത്രത്തിന്‍റെ സംവിധായകൻ. ജോജു ജോർജ്, അശ്വതി, അർജുൻ അശോകൻ, അജു വർഗീസ് എന്നിവരാണ് മറ്റ് താരങ്ങൾ. ഈ വർഷം ജൂൺ ഫെബ്രുവരിയിൽ എത്തുമെന്ന ചിത്രത്തിന്‍റെ ടാ​ഗ് ലൈൻ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

You might also like