ആ ചിത്രത്തിന് ശേഷം പ്രണയം തകര്‍ന്നു; വെളിപ്പെടുത്തി രജീഷ വിജയന്‍.

0

Related image

 

 

 

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കിയ താരമാണ് രജീഷ വിജയന്‍. ആസിഫ് അലി, ബിജുമേനോന്‍ കൂട്ടുകെട്ടില്‍ എത്തിയ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജീഷ വെള്ളിത്തിരയിലേയ്ക്ക് എത്തിയത്. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയ ശേഷം തനിക്ക് പ്രണയ തകര്‍ച്ച ഉണ്ടായെന്നു രജീഷ വെളിപ്പെടുത്തുന്നു.

 

 

 

 

 

 

പിന്നീട് സിനിമാക്കാരൻ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പവും ദിലീപിനൊപ്പം ജോർജേട്ടൻസ് പൂരത്തിലുമാണ് രജിഷയെ കണ്ടത്. ഇവയെല്ലാം മികച്ച വേഷങ്ങളുമായിരുന്നു, ആളുകൾ നെഞ്ചേറ്റിയ കഥാപാത്രങ്ങളുമായിരുന്നു. എന്നാൽ അതിനു ശേഷം രജിഷയെ സിനിമയിൽ കണ്ടതേ ഇല്ല. നീണ്ട ഒരു വർഷത്തെ ഇടവേളയാണ് രജീഷ് സിനിമയിൽ നിന്നും എടുത്തത്. ആ സമയത്തെല്ലാം രജീഷ് മൂന്നു ചിത്രങ്ങളോടെ ഫീൽഡ് ഔട്ട് ആയി എന്ന രീതിയിലാണ് വാർത്തകൾ വന്നത്.

 

 

 

Image result for rajeesha vijayan

 

 

 

 

പക്ഷെ ജൂൺ എന്ന ചിത്രത്തിലൂടെ വലിയ മെയ്ക്ക് ഓവറിലൂടെ രജീഷ തിരികെ എത്തി. ചിത്രത്തിനായി തന്റെ ഐഡന്റിറ്റി തന്നെയായ നീണ്ട മുടി മുറിക്കുകയും , പല്ലിൽ കമ്പിയിട്ട് സ്കൂൾ കുട്ടിയായി ഭാരം കുറച്ച് എത്തി അമ്പരപ്പിച്ചു. ആദ്യ ചിത്രത്തിന് ശേഷം രജിഷയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി എന്നൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. അതിനെപ്പറ്റി മനസ് തുറക്കുകയാണ് രജീഷ വിജയൻ.

 

 

 

 

Image result for rajeesha vijayan

 

 

‘പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതുപോലെ തന്നെയാണ് ബ്രേക്ക്അപ്പും. ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമ ചെയ്യുമ്പോൾ ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് പ്രണയത്തകർച്ച സംഭവിച്ചത്’. രജിഷ ഒരു അഭിമുഖത്തില്‍ പറഞ്ഞു’.

 

 

 

You might also like