
‘ചില്ലറക്കാരിയല്ല’ .. ഉദ്ഘാടനത്തിന് രജീഷ വാങ്ങുന്ന പ്രതിഫലം കേട്ടാൽ ഞെട്ടും !!!
മലയാളത്തിൻൻറെ ക്യൂട്ട് നടിയാണ് രജീഷ വിജയൻ.അനുരാഗ കരിക്കിന് വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതിയും സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയ നടിയാണ് രജീഷ വിജയന്. ചിത്രത്തിലെ കഥാപാത്രത്തെ പോലെ തന്നെ ശക്തമായ തീരുമാനം സാഹചര്യത്തിനനുസരിച്ച് എടുക്കാന്‍ കെല്പുള്ള നടിയാണ് വ്യക്തി ജീവിതത്തിലും രജിഷ.നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് രജീഷ വിജയൻ. നടി ഇപ്പോൾ ഉദ്ഘാടന ചടങ്ങുകൾക്ക് വാങ്ങുന്ന തുക കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
ഉദ്ഘാടനച്ചടങ്ങുകൾക്ക് നാടമുറിക്കാനായി ഒന്നരലക്ഷമാണ് തൻ്റെ പ്രതിഫലത്തുകയെന്നും രജിഷ വിജയൻ വെളിപ്പെടുത്തി. നവാഗതനായ അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആറ് ഗെറ്റപ്പുകളിലാണ് രജിഷ വിജയൻ പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്കായി നടി നടത്തിയ മേക്കോവർ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ആദ്യ ചിത്രമായ ‘അനുരാഗ കരിക്കിൻ വെള്ള’ത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ രജിഷ പതിനെട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ചിത്രമാണ് ജൂൺ.ഷാരൂഖ് ഖാനെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും താൻ വലിയ ഷാരൂഖ് ഖാൻ ആരാധികയാണെന്നും നടി പറയുന്നു .
ഇതുവരെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെന്നും വലിയ ആഗ്രഹമാണ് ഒരു വട്ടമെങ്കിലും ഷാരൂഖ് ഖാനെ നേരിട്ട് കാണണമെന്നുള്ളതെന്നും രജിഷ വ്യക്തമാക്കി. ജൂണിൻ്റെ ഷൂട്ടിങ്ങിന് മുംബൈയിൽ പോയപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിന് മുന്നിൽ പോയി കുറെ നേരം നോക്കി നിന്നെന്നും അവിടെ നിന്ന് സെൽഫി എടുത്തെന്നും രജിഷ വെളിപ്പെടുത്തി.