സൂപ്പർ സ്റ്റാറിന്റെ നായികയായി ലേഡി സൂപ്പർ സ്റ്റാർ വീണ്ടും …

0

Image result for rajinikanth and nayanthara

 

 

 

2018 കുസേലന്’ ശേഷം നയൻതാരയും രജിനികാന്തും വീണ്ടും ഒന്നിക്കുന്നെന്ന് റിപ്പോര്‍ട്ട്. എ.ആർ മുരുകദോസ് ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വിജയിയെ നായകനാക്കി ഒരുക്കിയ സർക്കാറിന് ശേഷം എ.ആർ മുരുകദോസ് ഒരുക്കുന്ന ചിത്രത്തിലാണ് ഇത് സംഭവിക്കുന്നത്.

 

 

 

 

Image result for rajinikanth and nayanthara

 

 

 

 

‘ചന്ദ്രമുഖി’ എന്ന ഹിറ്റ് ചിത്രത്തിലാണ് ഇരുവരും ആദ്യം ഒന്നിച്ചഭിനയിച്ചത്. തുടർന്ന് ശിവാജിയിലും, കുസേലനിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ഒരു പൊളിറ്റിക്കൽ മാസ് എൻ്റര്‍ടെയ്നറായിരിക്കും ചിത്രമെന്ന് മുൻപ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

 

 

 

 

Image result for rajinikanth and nayanthara

 

 

 

ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. തമിഴ് സിനിമാ ലോകത്തെ തലൈവരും താരറാണിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്നതിനാൽ തന്നെ ആരാധകരെല്ലാം ആവേശത്തിലാണ്. അടുത്തിടെ പുറത്തിറങ്ങിയ താരങ്ങളുടെ ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റുകളുമായിരുന്നു.

You might also like