സിനിമകളില്‍ പുകവലിച്ചാല്‍ എന്താണ് പ്രശ്‍നം ? രാകുൽ പ്രീത് ചോദിക്കുന്നു….!!

0

 

 

 

 

തെന്നിന്ത്യൻ സൂപ്പർതാരം രകുല്‍ പ്രീത് സിംഗ് ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് .നടിയുടെ അടുത്തിടെ തെലുങ്ക് ചിത്രമായ മന്‍മധുഡു 2വില്‍ പുകവലി രംഗങ്ങളില്‍ നടി അഭിനയിച്ചിരുന്നു. ഇതിനെതിരെ നടിക്ക് വ്യാപകമായി ട്രോള്‍ ആക്രമണം നേരിടേണ്ടി വരികയും ചെയ്തിരുന്നു. അതേസമയം ട്രോളുകളോട് മറുപടി പറയാന്‍ തന്നെ കിട്ടില്ലെന്ന് രകുല്‍ പ്രീത് തുറന്നുപറഞ്ഞിരുന്നു.

 

വേറെ പണിയിactreനിമയില്‍ കഥാപാത്രങ്ങള്‍ക്കായി പലതും ചെയ്യേണ്ടി വരുമെന്നും നടി പറയുന്നു. അങ്ങനെയാണ് പുക വലിച്ചത്. അതിനെ തന്റെ സ്വഭാവമായി വ്യാഖ്യാനിക്കേണ്ടെന്നും നടി പറയുന്നു.

 

അഭിനയവും ജീവിതവും രണ്ടായി കാണാന്‍ ആളുകള്‍ പഠിക്കേണ്ടതുണ്ടെന്നും നടി പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രകുല്‍ പ്രീത് സിംഗ് ഇക്കാര്യം പറഞ്ഞത്. അതേസമയം തമിഴില്‍ സൂര്യയ്‌ക്കൊപ്പമുളള എന്‍ജികെ എന്ന ചിത്രമായിരുന്നു രകുല്‍ പ്രീതിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത സിനിമ സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും നേടിയത്. ബോളിവുഡില്‍ അജയ് ദേവ്ഗണിന്റെ നായികയായി ദേ ദേ പ്യാര്‍ ദേ എന്ന ചിത്രവും രകുല്‍ പ്രീത് സിംഗിന്റെതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

You might also like