രണ്ടാമൂഴത്തിൽ ഷാരൂക്ക് ഖാൻ !!

0

 

 

 

 

 

രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. മൂന്ന് വര്‍ഷം മുമ്ബ് താന്‍ മഹാഭാരതം വായിച്ചിരുന്നു. അന്ന് തന്നെ മഹാഭാരത കഥ വളരെയധികം ആകര്‍ഷിച്ചിരുന്നുവെന്നും ഷാരൂഖ് പറഞ്ഞു. മാധ്യമത്തിനോടാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എത്ര വലിയ നടനായാലും സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹം. ദുബായ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്‍. ആ പദവി നന്നായി ആസ്വദിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ല . പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കും. അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്. മൂന്നുവര്‍ഷം മുമ്പ് മഹാഭാരതം വായിച്ചിട്ടുണ്ട്.അത് വലിയ രീതിയില്‍ ആകര്‍ഷിച്ചു. മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തില്‍ ആയിരം കോടി രൂപ ബജറ്റില്‍ സിനിമ ഉണ്ടാകുന്നത് സന്തോഷകരമാണ്-ഷാരൂഖ് പറയുന്നു.

 

 

 

 

 

രണ്ടാമൂഴം സിനിമയിൽ നിന്ന് തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ പിന്മാറിയത് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ശ്രീകുമാർ മേനോനായിരുന്നു ചിത്രം സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. സംവിധായകനുമായുള്ള ആശയക്കുഴപ്പത്തിലുണ്ടായ ചില പ്രശ്‌നങ്ങളാണ് എം.ടിയെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ നിന്നും പിന്തിരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

You might also like