സണ്ണി ലിയോൺ മലയാള ചിത്രം “രംഗീല”യ്ക്ക് റെക്കോർഡ് …!!!

0

 

മലയാള സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ് സ്വന്തമാക്കി സണ്ണി ലിയോണി ചിത്രം “രംഗീല”. പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് സണ്ണി ലിയോൺ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രമായ ‘രംഗീല’ . റിലീസിന് ഒരുങ്ങുന്ന സച്ചിൻ എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായരാണ് രംഗീല സംവിധാനം ചെയ്യുന്നത്.

 

 

 

 

 

 

തികച്ചും ഫാമിലി ഓഡിയൻസിനെ ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കുന്നത് . ഇന്ത്യയിലെ ഒരു പ്രമുഖ മ്യൂസിക് കമ്പനിയായ ടൈംസ് മ്യൂസികാണ് രംഗീലയുടെ മ്യൂസിക് റൈറ്റ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട് . 50 ലക്ഷം രൂപയാണ് മ്യൂസിക് റൈറ്റ് ആയി ലഭിച്ചത് എന്നാണ് അറിയുന്നത് . ഒരു ഹിന്ദി സോങ്ങ് അടക്കം ചിത്രത്തിൽ നാലുപാട്ടുകൾ ആണ് ഉള്ളത് .

 

 

 

 

 

 

 

സാന്ദ്ര ലോപ്പസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്. ബാക്ക് വാട്ടർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ജയലാൽ മേനോൻ ആണ് രംഗീല നിർമ്മിക്കുന്നത് .10 കോടിയോളം രൂപയാണ് രംഗീലയുടെ ബജറ്റ്. ഗോവ ,ബാംഗ്ലൂർ , ഹംപി ,കോഴിക്കോട് എന്നിവിടങ്ങളിലാണ് ചിത്രീകരണം .

 

 

 

 

 

 

 

ജൂബി നൈനാൻ, കൃഷ് മേനോൻ, സുജിത് രാജ് എന്നിവരാണ് സണ്ണി ലിയോണിനൊപ്പം മുഖ്യ വേഷത്തിലെത്തുന്നത്. രമേഷ് പിഷാരടി, സലിംകുമാർ, ഗ്രിഗറി , ജോണിആന്റണി, സുധീർ, മേജർ രവി തുടങ്ങിയവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

 

 

 

 

You might also like