കമ്മാര സംഭവം സംവിധായകൻ രതീഷ് അമ്പാട്ട് ബോളിവുഡിലേക്ക് …

0

പ്രശസ്ത പരസ്യചിത്ര സംവിധായകനും ‘കമ്മാര സംഭവം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ചയാളുമാണ് രതീഷ് അമ്പാട്ട്. ലാൽ ജോസിൻ്റെ ശിഷ്യൻ ആയാണ് സിനിമയിലേക്ക് രതീഷ് എത്തിയത് . അദ്ദേഹം കമ്മാരസംഭവത്തിനു ശേഷം പുതിയ ചിത്രവുമായി ബോളിവുഡിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ .

 

 

 

ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല . കമ്മാരസംഭവം പ്രേക്ഷക നിരൂപക ശ്രദ്ധനേടിയിരുന്നെങ്കിലും സാമ്പത്തികമായി വിജയം ആയിരുന്നില്ല . എന്നാൽ ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ ആ സിനിമ വൻവിജയം ആണെന്ന് പറയാം ; അത്രയും പെർഫെക്റ്റ് ആയാണ് രതീഷ് കമ്മാര സംഭവം ഒരുക്കിയത്. മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രത്തിൽ നടൻ ദിലീപ് ആണ് പ്രധാന വേഷത്തിൽ എത്തിയത്. ദിലീപിൻ്റെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും മികച്ച വേഷവുമായിരുന്നു കമ്മാരൻ നമ്പ്യാർ. ആദ്യ സിനിമയ്ക്ക് ശേഷം മലയാളത്തിൽ നിന്ന് ആദ്യമായിട്ടാകും ഒരു സംവിധായകൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത് .

 

 

 

 

 

You might also like