പോൺ താരമായി ഞെട്ടിക്കാൻ രമ്യ കൃഷ്ണൻ !!

0
बाहुबली की ‘मम्मी’ का एडल्ट काम, सुपर डीलक्स है फिल्म का नाम
ബാഹുബലിയിലെ രാജമാതാ ശിവകാമിയായി തകർപ്പൻ പ്രകടനം കാഴ്ചവച്ച രമ്യ കൃഷ്ണൻ അടുത്ത ചിത്രം സൂപ്പർ ഡീലക്സിൽ അശ്‌ളീല ചിത്രങ്ങളിലെ നടിയായി വേഷമിടും. ഏതാനും ദിവസങ്ങൾ മുൻപാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നത്. സൂപ്പർ ഡീലക്സിനുള്ളിലെ ‘മല്ലു അൺകട്ട്’ എന്ന സിനിമാ ഭാഗത്തിലാണ് രമ്യ പോൺ സ്റ്റാറായി വേഷമിടുന്നത്. ‘കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം’ എന്നാണ് രമ്യ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം എന്നാണ് രമ്യ ഈ കഥാപാത്രത്തെക്കുറിച്ച് പങ്കുവച്ചത്.
Image result for ramya krishnan super deluxe
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ കഥാപാത്രത്തെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും. സൂപ്പര്‍ ഡിലക്‌സിലെ ലീല എന്ന കഥാപാത്രം ഞാന്‍ പണത്തിന് വേണ്ടി ചെയ്യുന്നതല്ല. അതെന്റെ വലിയ ആഗ്രഹമാണ്’. ചിത്രത്തിലെ ഒരു സുപ്രധാന സീന്‍ ഷൂട്ട് ചെയ്യാന്‍ 37 ടേക്ക് എടുത്തുവെന്നും രണ്ട് ദിവസം കൊണ്ടാണ് ടേക്ക് ഓകെ ആയതെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശില്‍പ്പ എന്ന ട്രാന്‍സ്‌വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. സമന്ത, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.100 മുതൽ 150 ടേക്കുകൾ വരെ എടുത്താണ് ചിത്രം പൂർത്തീകരിച്ചതെന്ന് ഇതിന്റെ തിരക്കഥാകൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. നദിയ മൊയ്‌ദുവിനെ ആയിരുന്നു വേഷത്തിനായി ആദ്യം സമീപിച്ചിരുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസിൽ, മിസ്കിൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം മാർച്ച് 29ന് പുറത്തിറങ്ങും.
You might also like