‘ചന്തപ്പെണ്ണ്’ എന്ന വിളി അംഗീകാരമായി ഏറ്റെടുക്കുന്നു: റീമാ കല്ലിങ്കല്‍

0

ആളുകൾ തന്നെ ചന്തപ്പെണ്ണ് എന്നുവിളിക്കുന്നത് അംഗീകാരമായി കാണുന്നുവെന്ന് റിമാ കല്ലിങ്കൽ. ഏറ്റവും നന്നായി ജോലിചെയ്യുന്നവരെയാണ് ആളുകൾ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതെന്നും സിനിമാ താരം പറഞ്ഞു. ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുള്ള വിളിപ്പേരുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിനു സമാനമായേ തോന്നിയിട്ടുള്ളൂവെന്നും എന്തിനും മുന്നോട്ടിറങ്ങി വരുന്ന വിഭാഗത്തിനു കേള്‍ക്കേണ്ടിവരുന്ന സ്ഥിരം പഴിയാണിതെന്നും നടി റിമ കല്ലിങ്കല്‍.സൂര്യാ ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ. ഏല്ലാ വ്യവസായങ്ങൾക്കും ഒരു നടപ്പ് രീതിയുണ്ട്. എന്നാൽ ഇത്രയും വലിയ സിനിമാ വ്യവസായത്തിന് അതില്ല. അതിനാൽ സിനിമാ വ്യവസായത്തിന് പ്രാക്ടീസ് മാന്വൽ തയ്യാറാക്കുന്ന തിരക്കിലാണ് ഡബ്ല്യുസിസിയെന്നും റിമ പറഞ്ഞു.

നടിയുടെ വാക്കുകൾ …..

ചന്തപ്പെണ്ണ് എന്ന വിളി കോംപ്ലിമെന്റായി എടുക്കുന്നുവെന്നാണ് റീമാ കല്ലിങ്കല്‍ പറഞ്ഞത്. ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുള്ള വിളിപ്പേരുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിനു സമാനമായേ തോന്നിയിട്ടുള്ളൂവെന്നും എന്തിനും മുന്നോട്ടിറങ്ങി വരുന്ന വിഭാഗത്തിനു കേള്‍ക്കേണ്ടിവരുന്ന സ്ഥിരം പഴിയാണിതെന്നും നടി റിമ കല്ലിങ്കല്‍. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റിമ.

ജാതി പറഞ്ഞു വിളിക്കുന്നതിന് സമാനമായേ അത്തരം വിളികള്‍ കേള്‍ക്കുമ്ബോള്‍ തോന്നിയിട്ടുള്ളൂ. അതു കോംപ്ലിമെന്റായാണ് സ്ത്രീയെന്ന നിലയില്‍ ഞാനെടുക്കുന്നത്. ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന, മെനക്കെട്ടു പണിയെടുക്കുന്ന സ്ത്രീകള്‍ പൊതുവെ കേള്‍ക്കുന്ന പഴിയാണിത്. അതിനാല്‍ വിഷമം തോന്നുന്നില്ലെന്നും റിമ പറഞ്ഞു. ചന്തപ്പെണ്ണ് എന്നു വിളിക്കുന്നതിനെ വാഴ്ത്തലോ സ്തുതിവാക്കോ ആയാണ് എടുക്കുന്നതെന്നും നടി പറഞ്ഞു.

ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയത്ത് കണ്ട ഒരു കാഴ്ച്ച എന്നെ അമ്ബരപ്പിച്ചു. ‘ഞങ്ങള്‍ അശുദ്ധകളായിക്കൊള്ളട്ടെ’ എന്നു പറഞ്ഞുകൊണ്ട് എത്രയെത്ര സ്ത്രീകളാണ് തെരുവിലിറങ്ങിയത്. അതു വല്ലാതെ വേദനിപ്പിച്ചിരുന്നു.ഇതിനു സ്ത്രീകളെ പ്രേരിപ്പിക്കുന്നതെന്ത് എന്നു കണ്ടെത്താനുള്ള ശ്രമങ്ങളായി പിന്നീട്. സമൂഹത്തില്‍ പുരുഷനുള്ള സ്പേസ് സ്ത്രീകള്‍ക്കെന്തു കൊണ്ട് ലഭിക്കുന്നില്ല, തുടങ്ങി വിവിധ കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളായി. വിവാഹത്തിനു ശേഷം സ്വപ്നങ്ങളുടെ പിറകെ പായാം എന്നു പെണ്‍കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്ന നമ്മുടെ സംസ്‌കാരം. ഇതെല്ലാം തന്നെ അമ്പരപ്പിച്ചിട്ടേയുള്ളൂവെന്നും റിമ പറഞ്ഞു.

You might also like